25-08-2017, 04:19 PM
നാമം
എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു. ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ, സ്ഥലത്തിന്റെയോ പേരിനെ കുറിക്കുന്ന ശബ്ദമാണ് നാമം.
ഉദാ: ജീവൻ, പേന, പൊന്നാനി, അഗ്നി
നാമം മൂന്നുവിധം-ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം
I.ദ്രവ്യനാമം:-ദ്രവ്യം എന്ന വാക്കിന് ധർമ്മി എന്നർത്ഥം ധർമ്മം ഉള്ളത് ധർമ്മി
ഉദാ:പശു, വെളിച്ചം, കുയിൽ
ദ്രവ്യനാമത്തെ അഞ്ചായി തിരിക്കാം.
1.സംജ്ഞാനാമം:-സംജ്ഞാനാമത്തെ ഏകനാമം എന്നു വിളിക്കുന്നു. ഒരു ആളിന്റെയോ സ്ഥലത്തിന്റെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാനാമം എന്നു പറയുന്നു
ഉദാ: സ്വാതി, പാലക്കാട്, തെങ്ങ്, പെരിയാർ
2.സാമാന്യനാമം :- ഇതിനെ വർഗ്ഗനാമം എന്നും പറയുന്നു വ്യക്തികളോ വസ്തുക്കളോ ചേർന്നുള്ള സമൂഹത്തെ സാമാന്യമായി പറയുവാനുപയോഗിക്കുന്ന നാമമാണ് സാമാന്യനാമം
ഉദാ: ജനങ്ങൾ, കടുവകൾ, കാക്കകൾ, കുന്നുകൾ,പട്ടണം, പുഴ, യോഗി, സഞ്ചി, കെട്ടിടങ്ങൾ
3.മേയനാമം:- ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം.
*പ്രകൃതി പ്രതിഭാസങ്ങൾ മേയനാമമാണ്.
ഉദാ:പാറ,വൈദ്യുതി,മിന്നൽ,മേഘം,തുണി,അഗ്നി ,കാറ്റ്, തിരമാല. ഇരുട്ട്, ആകാശം, തണൽ
4.സർവ്വനാമം:- നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം. എല്ലാ നാമപദങ്ങൾക്കും പകരം ഉപയോഗിക്കാവുന്ന പദങ്ങളെയാണ് സർവ്വനാമങ്ങൾ എന്നു പറയുന്നത്. ഒരേ നാമപദം ആവർത്തിക്കുന്നതുകൊണ്ടുള്ള വിരസത ഒഴി വാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്.
ഉദാ: അവൻ, അവൾ, അത്
II.ഗുണനാമം:- എന്തിന്റെയെങ്കിലും ഗുണത്തെ അല്ലെങ്കിൽ ധർമ്മത്തെ കുറിക്കുന്ന നാമപദമാണ് ഗുണനാമം.
ഉദാ: മണം, ദയ, ഉയരം, ലാളിത്യം, സ്നേഹം, ഓർമ്മ, തിളക്കം, കറുപ്പ്, ചെറുപ്പം
III.ക്രിയാനാമം:-ഏതെങ്കിലും ക്രിയയുടെ ഭാവത്തെക്കുറിക്കുന്ന നാമപദമാണ് ക്രിയാനാമം. ഒരു ക്രിയയിൽ നിന്നുമുണ്ടാകുന്ന നാമപദം. ഉദാ: നേടുക എന്ന ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമപദമാണ് നേട്ടം. എങ്കിൽ പാട്ട്, ചിരി,ഓട്ടം, ഊഹം, തൂക്കം ഇവയെല്ലാം ക്രിയാനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്.
സർവ്വനാമം
നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം. നാമ തുല്യമായി നിൽക്കുന്ന ഇവ നാമപദം ആവർത്തിക്കുന്നതുകൊണ്ടുള്ള വിരസത ഒഴിവാക്കുന്നു.
സർവ്വനാമങ്ങളെ ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു