25-08-2017, 04:21 PM
1.ഉത്തമപുരുഷൻ (പറയുന്നയാൾ/വക്താവ്)
സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം, ഞാൻ, ഞങ്ങൾ, നാം, നമ്മൾ, എന്റെ എന്നീ സർവ്വനാമങ്ങളുപയോഗിക്കുന്നു.
2.മധ്യമപുരുഷൻ (കേൾക്കുന്നയാൾ/ശ്രോതാവ്)
ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിനു പകരം ഉപയോഗിക്കുന്ന നാമപദങ്ങൾ, നീ, നിങ്ങൾ, താൻ, താങ്കൾ, തന്നെ.
3.പ്രഥമപുരുഷൻ
രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ അതിന് പകരം ഉപയോഗിക്കുന്നതാണ് നാമപദങ്ങൾ,
ഉദാ: അവൻ, അവൾ, അത്
ക്രിയ
പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. ഇതിന് 'കൃതി' എന്നും ‘വിന’ എന്നും 'ആഖ്യാതം' എന്നും പേരുകൾ ഉണ്ട്. സ്ഥിതിയെ (അവസ്ഥ) കുറിക്കുന്നതിനും ക്രിയ എന്ന ശബ്ദം തന്നെയാണ്. തിന്നുന്നു. ഓടുന്നു. കുതിക്കുന്നു ഇവ പ്രവൃ ത്തികളെ കുറിക്കുന്നതിന് ഉദാഹരണമാണ്. ഉണ്ട്. ആകുന്നു. എന്നിവ സ്ഥിതി (അവസ്ഥ)യ്ക്കക്കുദാഹരണങ്ങളാണ്.
ക്രിയയെ പ്രധാനമായും 4-ായി തിരിക്കുന്നു
*സകർമ്മകം, അകർമ്മകം
*കേവലം -പ്രയോജനകം
*കാരിതം അകാരിതം
*മുറ്റുവിന -പറ്റുവിന
സികർമ്മകം, അകർമ്മകം
ഒരു വാചകം സകർമ്മകമാണോ അകർമ്മകമാണോ
എന്നറിയാൻ അവയോട് ആരെ ? എന്തിനെ ? എന്നീ ചോദ്യങ്ങൾ ചോദിക്കണം. ഇവയ്ക്ക് മറുപടി ലഭിക്കുകയാണെങ്കിൽ
സകർമ്മകം. ഇല്ലെങ്കിൽ അകർമ്മകം
ഉദാ: അവൻ അടിച്ചു. ഇവിടെ ആരെ അടിച്ചു? എന്തിനെ അടിച്ചു ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. അതിനാൽ സകർമ്മക ക്രിയയാണ്.
>സകർമ്മക ക്രിയ എന്നാൽ കർമ്മം ഉള്ള ക്രിയ എന്നർത്ഥം ഇനി മറ്റൊരു ഉദാഹരണം അവൻ കിടക്കുന്നു. ഇവിടെ ആരെ കിടക്കുന്നു ? എന്തിനെ കിടക്കുന്നു ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കില്ല. അതിനാൽ ഇത് അകർമ്മകക്രിയയാണ്
>അകർമ്മക ക്രിയ എന്നാൽ കർമ്മം ഇല്ലാത്ത ക്രിയ എന്നർത്ഥം
*സകർമ്മകത്തിനു ഉദാഹരണം :തിന്നുക, പിടിക്കുക, വായിക്കുക, അയയ്ക്കക്കുക, ഇടിക്കുക.
*അകർമ്മകത്തിനു ഉദാഹരണം:ഇരിക്കുക,ഓടുക , ചാടുക, ഉറങ്ങുക.
കേവലം,പ്രയോജനം
പരപ്രേരണയോടു കൂടിയല്ലാതെ നിവർത്തിക്കുന്ന ക്രിയ
കേവലക്രിയ, വർത്തമാനകാല രൂപങ്ങളാണ് കേവല ക്രിയകൾ
>കേവല ക്രിയകളിൽ 'ക്കു’ എന്ന രൂപം കാണുന്നു.
ഉദാ: എഴുതുന്നു,കേൾക്കുന്നു,കാണുന്നു,ചാടുന്നു,പാടുന്നു. പരപ്രേരണയോടുകൂടിയ ക്രിയയാണ് പ്രയോജക ക്രിയ
>പ്രയോജക ക്രിയകളിൽ 'പ്പി' എന്ന രൂപം കാണുന്നു.
ഉദാ: എഴുതിപ്പിക്കുന്നു. കേൾപ്പിക്കുന്നു. കാണിപ്പിക്കുന്നു. ചാടിപ്പിക്കുന്നു. പാടിപ്പിക്കുന്നു.
കരിതം, അകാരിതം
കേവലക്രിയയിൽ 'ക്കു’ ഉള്ളത് കാരിതം. 'ക്കു’ ഇല്ലാത്തത് അകാരിതം.
*കാരിതങ്ങൾക്കുദാഹരണം:- പറക്കുന്നു,കളിക്കുന്നു,ഇരിക്കുന്നു,പഠിക്കുന്നു,ചോദിക്കുന്നു.
*അകാരിത ക്രിയയ്ക്കുദാഹരണം :- പാടുന്നു,ഓടുന്നു,
തിന്നുന്നു,നനയുന്നു. എറിയുന്നു,പറയുന്നു
മുറ്റുവിന,പറ്റുവിന
'മുറ്റിയത്’ അല്ലെങ്കിൽ 'പൂർണ്ണമായത്’ എന്നർത്ഥം. മുറ്റിയ പൂർണ്ണമായ വിന മുറ്റുവിന അഥവാ പൂർണ്ണക്രിയ, രാജു പഠിക്കുന്നു. മറ്റൊരു പദത്തിനും കീഴടങ്ങാതെ പ്രധാനമായി നിൽക്കുന്ന വിനയാണ്. അതിനാൽ അതു പൂർണ്ണക്രിയ (മുറ്റുവിന). അർത്ഥപൂർണ്ണതയുള്ള ക്രിയാരൂപമാണ് മുറ്റുവിന.
ഉദാ: കണ്ടു,പറഞ്ഞു,പോയി,വന്നു.
നാമത്തെയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണക്രിയയെയാണ് പറ്റുവിന എന്നു വിളിക്കുന്നത്. അതായത് മറ്റു പദങ്ങൾക്ക് കീഴടങ്ങി നിലക്കുന്ന ക്രിയ.
ഉദാ: ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ചയാൾ വീണു മരിച്ചു. ‘മരിച്ചു' എന്നതു പൂർണ്ണക്രിയ.
ഓടി, ചാടി, കയറാൻ, വീണു എന്നീ ക്രിയകളെല്ലാം മരിച്ചു എന്ന മുറ്റുവിനയ്ക്ക് കീഴടങ്ങി നിൽക്കുന്നവയാണ്.