25-08-2017, 04:23 PM
ഉദാ:എഴുതുന്ന, കണ്ട, പറഞ്ഞ, പോയ, വന്ന ഇവയെല്ലാം അപൂർണ്ണക്രിയകളാണ്.
പറ്റുവിനയെ പേരെച്ചമെന്നും വിനയെച്ചമെന്നും വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു.
(I) പേരെച്ചം:-പേരിനെ അല്ലെങ്കിൽ നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണക്രിയയെ പേരെച്ചം എന്നു വിളിക്കുന്നു.
*പേരെച്ചത്തെ നാമാംഗജം എന്നും വിളിക്കുന്നു.
ഉദാ: ചിരിക്കുന്ന കുഞ്ഞ്, ഓടുന്ന വണ്ടി, പാടുന്ന രാഖി,വിടരുന്ന പൂവ്, പഠിക്കുന്ന കുട്ടി.
(II) വിനയെച്ചം :-ഒരു പൂർണ്ണക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണക്രിയയാണ് വിനയെച്ചം, പൂർണ്ണക്രിയയോടു ചേർന്നുനിൽക്കുന്ന
പറ്റുവിനയാണ് വിനയെച്ചം,
*വിനയെച്ചത്തെ ‘ക്രിയാംഗജം' എന്നും വിളിക്കുന്നു.
ഉദാ: ഒടിഞ്ഞു വീണു,പറിച്ചു നട്ടു,മറിഞ്ഞു പോയി,ഓടി വന്നു.വിനയെച്ചത്തെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്
>മുൻവിനയെച്ചം:-പൂർണ്ണക്രിയക്കു മുമ്പ് നടക്കുന്ന ക്രിയ. ഇത് ഭൂതകാലരൂപത്തെ സൂചിപ്പിക്കുന്നു.
ഉദാ: ഞാൻ അക്കാര്യം ‘ചെന്നു’ പറഞ്ഞു. 'പറഞ്ഞു’ എന്നുള്ളത് പൂർണ്ണക്രിയയാണല്ലോ.അതിനു മുമ്പുള്ള ക്രിയയാണ് ചെന്നു എന്നുള്ളത്.ഇത് ഭൂതകാല (കഴിഞ്ഞകാലം) രൂപമാണ്.
ഉദാ: നോക്കി നിന്നു വന്നു കണ്ടു, കയറി ചെന്നു
(II)പിൻവിനയെച്ചം :-ഇത് ഭാവികാലരൂപത്തെ സൂചിപ്പിക്കുന്നു. 'ആൻ' എന്ന പ്രത്യയം ചേർത്തുണ്ടാക്കുന്ന രൂപമാണ് പിൻവിനയെച്ചം.
പ്രധാന ക്രിയയ്ക്കു പിൻപ്ത വരുന്ന അപൂർണ്ണക്രിയ.
ഉദാ:കാണുവാൻ വന്നു. കാണുമാൻ വന്നു. കാണാൻ വന്നു പറയാൻ നിന്നു. നോക്കാൻ പറഞ്ഞു.
(III)തൻവിനയെച്ചം:-പ്രധാന ക്രിയയോടൊപ്പം അപ്രധാനക്രിയയും നടക്കുന്നത് 'ഏ', 'അവേ" എന്നിവയാണ് ഇതിലെ പ്രത്യയങ്ങൾ,
ഉദാ: ഇരിക്കവേ കണ്ടു കേൾക്കവേ പറഞ്ഞു. നടക്കവേ വീണു. നോക്കവേ ചിരിച്ചു.
(iv)നടുവിനയെച്ചം:-കേവലമായ ക്രിയാരൂപത്തെ കാണിക്കുന്ന വിനയെച്ചമാണിത്. ‘അ’, ‘ക’ ‘ഉക’ എന്നിവയാണ് പ്രത്യയങ്ങൾ
ഉദാ:കാണുക വേണം,അതു ചെയ്ക വേണം
(v)പാക്ഷികവിനയെച്ചം:-ഒരുക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്നു. ആൽ, ഇൽ, കൽ, ആകിൽ, ഉകിൽ, എങ്കിൽ ഇവയെല്ലാം ഇതിലെ പ്രത്യയങ്ങളാണ്.
ഉദാ: ചെന്നാൽ കാണാം.കൊടുക്കിൽ കിട്ടും,പോകുകിൽ കാണാം,പഠിച്ചാൽ ജയിക്കും
കാലം
ഒരു പ്രവൃത്തി നടക്കുന്ന സമയത്തിനെ കുറിക്കുന്നതിനായി ക്രിയാധാതുവിന്റെ രൂപത്തിന് വരുത്തുന്ന മാറ്റത്തിന് കാലം എന്നു പറയുന്നു. ക്രിയ നടക്കുന്നത് എപ്പോഴാണ് എന്ന് കാണിക്കാൻ കാലം ഉപയോഗിക്കുന്നു.
ഭൂതകാലം,വാർത്തമാനകാലം,ഭാവികാലം എന്നിങ്ങനെ കാലം മൂന്നു വിധം
ഭൂതകാലം
ഒരു കിയ നടന്നു കഴിഞ്ഞു എന്ന് കാണിക്കുന്നതാണ് ഭൂതകാലം. ഭൂതകാലത്തെക്കുറിക്കുന്നതിനുള്ള പ്രത്യയങ്ങൾ 'ഇ' 'തു' എന്നിവയാണ്.
'കൺ' എന്ന ധാതുവിനോട് ‘തു’ ചേർക്കുമ്പോൾ
കൺ + തു = കണ്ടു എന്ന ഭൂതകാല രൂപം കിട്ടുന്നു. ഉദാ: പറഞ്ഞു. ഇളകി, നടന്നു കേൾ+തു = കേട്ടു
വർത്തമാന കാലം
ഒരു ക്രിയ നടന്നുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നത് വർത്തമാന കാലം.ഉന്നു' എന്നതാണ് വർത്തമാനകാലപ്രത്യയം.
ഉദാ: കാണുന്നു. എഴുതിക്കൊണ്ടിരിക്കുന്നു,ചിരിക്കുന്നു. ഇരിക്കുന്നു. നടക്കുന്നു മുതലായവ.
ഭാവികാലം
ഒരു ക്രിയ നടക്കും എന്ന കാണിക്കുന്നത് ഭാവികാലം. ഉം' എന്നതാണ് ഭാവികാല പ്രത്യയം
ഉദാ: ഇരിക്കും, എഴുതും, ചിരിക്കും, കാണും എന്നിവ
ലിംഗം
പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നാപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം നാമപദങ്ങളെ പുല്ലിംഗം,സ്ത്രീലിംഗം,നപുംസ കലിംഗം എന്ന് മൂന്നായി തിരിക്കുന്നു
>പുല്ലിംഗം:-പുരുഷജാതിയെക്കുറിക്കുന്ന നാമം പുല്ലിംഗം ‘അൻ' എന്നതാണ് ഇതിലെ പ്രത്യയം
>സ്ത്രീലിംഗം:-സ്ത്രീജാതിയെക്കുറിക്കുന്ന നാമമാണ് സ്ത്രീലിംഗം