25-08-2017, 04:24 PM
‘ഇ’ എന്നതാണ് ഇതിലെ പ്രത്യയം.സർവ്വ നാമത്തിൽ സ്ത്രീക്ക് 'അൾ' എന്ന പ്രത്യയം കൂടെ ചേർക്കാറുണ്ട്
ഉദാ:രാജ്ഞി,അവൾ,സൈനിക മകൾ എന്നിവ
നപുംസകലിംഗം
സ്ത്രീപുരുഷഭേദം കല്പിക്കാൻ സാധിക്കാത്തതാണ് നപുംസകലിംഗം
ഉദാ: പുസ്തകം, പട്ടണം, നദി,വെള്ളം,വായു,അഗ്നി,ആകാശം
*സ്ത്രീ പുരുഷ ജാതികളെ ഒരുമിച്ചു കുറിക്കുന്ന നാമമാണ് സാമാന്യലിംഗം
*സാമാന്യലിംഗത്തിന് അലിംഗം,ഉദയലിംഗം എന്നീ പേരുകളുമുണ്ട്
പുല്ലിംഗം സ്ത്രീലിംഗം സാമാന്യലിംഗം
*ആൺകുട്ടി -പെൺകുട്ടി -മനുഷ്യർ
*കാള-പശു-മൃഗങ്ങൾ
*വിദ്യാർത്ഥി -വിദ്യാർത്ഥിനി-വിദ്യാർത്ഥികൾ
*അദ്ധ്യാപകൻ-അദ്ധ്യാപിക -അദ്ധ്യാപകർ
*അവൻ -അവൾ -അവർ
>സർവ്വ നാമങ്ങളിൽ പ്രത്യയം യഥാക്രമം അൻ, അൾ,തു എന്നിങ്ങനെയാണ്. ഉദാ: അവൻ, അവൾ, അത്
>സ്ത്രീലിംഗത്തെയും പുല്ലിംഗത്തെയും കുറിക്കുന്ന പ്രത്യേക പദങ്ങൾ മലയാള ഭാഷയിൽ സ്വീകരിക്കാറുണ്ട്.
*ആങ്ങള -പെങ്ങള
*ജാമാതാവ് -സ്നുഷാ
*പൗരൻ -പൗരി
*സിംഹം -സിംഹി
*ഭ്രാതാവ്-സ്വസ്താവ്
*യോഗി -യോഗിനി
*വാര്യർ -വാരസ്യാർ
*സാക്ഷി -സാക്ഷിണി
*ദ്രൗഹിത്രൻ-ദ്രൗഹിത്രി
*പൗത്രൻ -പൗത്രി
*ക്ഷത്രിയൻ -ക്ഷത്രിയാണി
*തമ്പി -തങ്കച്ചി
*തച്ചാൻ-തച്ചാട്ടി
*താതൻ -താതച്ചി
*ദ്വിജൻ-ദ്വിജ
*കമിതാവ് -കമിത്രി
*ഇടയൻ -ഇടയത്തി
*കണിയാൻ-കണിയാത്തി
*ഗണകൻ-ഗണക
*പൊതുവാൾ -പൊതുവാൾസ്യാർ
*പൗരൻ - പുരന്ധ്രി
*മനുഷ്യൻ-മനുഷ്വി
*മാതുലൻ -മതുലാനി
*മോഷ്ടാവ്-മോഷ്ടി
*ശിവൻ -ശിവാനി
*സ്വാമി-സ്വാമിനി
*വേടൻ-വേടത്തി
*ഭാഗിനേയൻ-ഭാഗിനേയ
*അടിയൻ-അടിയാടി
*പഥികൻ -പഥിക
എതിർ ലിംഗം
*തമ്പി -തങ്കച്ചി
*നമ്പ്യാർ -നങ്ങ്യാർ
*കയ്മൾ-കുഞ്ഞമ്മ
*പണ്ടാല -കോവിലമ്മ
*മാടമ്പി -കെട്ടിലമ്മ
*ചാക്യാർ -ഇല്ലൊടമ്മ
*പിഷാരടി -പിഷാരസ്യാർ
*കർത്താവ് -കർത്രി
*നേതാവ് -നേത്രി
*ദാതാവ് -ദാത്രി
*പ്രഭു -പ്രഭ്വി
*ശ്വശുരൻ-ശ്വശ്രു
*വിദ്വാൻ -വിദുഷി
*കവി -കവയിത്രി
*ബ്രാഹ്മണൻ -ബ്രാഹ്മണി
*സന്ന്യാസി - സന്ന്യാസിനി
*ചോരൻ-ചോരി
*നമ്പൂതിരി -അന്തർജ്ജനം
*പക്ഷി -പക്ഷിണി
*ജനകൻ -ജനനി
*ഏകാകി -ഏകാകിനി
*പതി -പത്നി
*വിധുരൻ-വിധവ
വചനം
നാമം ഒന്നിനെയാണോ ഒന്നിലധികമാണോ കുറിക്കുന്നത് എന്നു കാണിക്കാൻ. ഒന്നിനെ കുറിക്കുന്നത് ഏകവചനം, ഒന്നിലധികമുള്ളതിനെ കുറിക്കുന്നത് ബഹുവചനം സംസ്കൃതത്തിൽ ദ്വിവചനത്തെയും വ്യക്തമാക്കുന്നുണ്ട്. ദ്രാവിഡ ഭാഷകളിൽ ദ്വിവചനമില്ല.
>ഏകവചനം
ശബ്ദത്തിന്റെ രൂപം ഒന്നിനെയാണ് കുറിക്കുന്നതെങ്കിൽ അത് ഏകവചനം.
ഉദാ: മനുഷ്യൻ, ആന, കുതിര, ശത്രു