25-08-2017, 09:32 PM
*അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം
Ans :111 കി.മീ
*ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം
Ans : 181
*90^0 വടക്ക് അക്ഷാംശത്തെ പറയുന്ന പേര്
Ans :ഉത്തരധ്രുവം
*90^ തെക്ക് അക്ഷാംശത്തെ പറയുന്ന പേര്
Ans :ദക്ഷിണധ്രുവം
*ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്.
Ans : റോബർട്ട് പിയറി
*ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്
Ans :റൊണാൾഡ് അമുണ്ട്സെൻ
*അമുണ്ട്സൈന്നിന്റെ പ്രസിദ്ധമായ കൃതി.
Ans : ദി സൗത്ത് പോൾ
*ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ കാൽകുത്തിയ ഇന്ത്യക്കാരൻ
Ans : അജിത് ബജാജ്
*ദക്ഷിണ കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം
Ans : അഡീലി ലാൻഡ് (അന്റാർട്ടിക്ക)
*ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം
Ans : എല് ലെസ്മീർ ദ്വീപ് (കാനഡ)
* ആർട്ടിക് വൃത്തത്തിനോട് ചേർന്ന് വടക്കുള്ള ഭാഗങ്ങളിലും അന്റാർട്ടിക് വൃത്തത്തിനോട് ചേർന്ന് തെക്കുള്ള ഭാഗങ്ങളിലും സൂര്യനസ്തമിച്ചതിന് ശേഷവും പകൽ പോലെ പ്രകാശം ലഭ്യമാകുന്ന പ്രതിഭാസം
Ans : വെളുത്ത രാത്രികൾ
* വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം
Ans : സെന്റ പീറ്റേഴ്സ്ബർഗ് (റഷ്യ )
*ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണവിസ്മയം
Ans : ധ്രുവദീപ്തി (ഔറോറ)
*ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി
Ans : ഔറോറഓസ്ട്രേലിസ്
വടക്കും തെക്കും
*23 ½^0 വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ഉത്തരായന രേഖ
* 23 ½^0 തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ദക്ഷിണായന രേഖ
66½^0 വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ആർട്ടിക് വൃത്തം
*66½^0 തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : അന്റാർട്ടിക് വൃത്തം
രേഖാംശ രേഖകൾ(Longitudes)
*ഉത്തരധ്രുവത്തെയും (90^0N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന
സാങ്കല്പിക രേഖകൾ
Ans : രേഖാംശരേഖകൾ
*ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ
Ans : രേഖാംശരേഖകൾ
* ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം
Ans : ലണ്ടനിലെ ഗ്രീനിച്ച്
*അടുത്തടുത്തുള്ള രണ്ട് രേഖാശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ
Ans : ഭൂമധ്യ രേഖയിൽ
*രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം പൂജ്യമാകുന്നത്
Ans : ധ്രുവങ്ങളിൽ
*ആകെ രേഖാം രേഖകളുടെ എണ്ണം
Ans : 360
*രാജ്യങ്ങളെ പാശ്ചാത്യം , പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ
Ans : രേഖാംശരേഖ
*പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ എത്ര മിനിട്ട് വ്യത്യാസപ്പെടുന്നു
Ans : 4 മിനിട്ട്
*അടുത്തടുത്ത രണ്ടു രേഖാംശ രേഖതമ്മിലുള്ള
സമയ വ്യത്യാസം
Ans : 4 മിനിട്ട്
*ഗ്രീനീച്ചിന് 1 ഡിഗ്രി കഴിക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം
Ans : 8 മിനിട്ട്
*15^0രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം
Ans : 1 മണിക്കൂർ വ്യത്യാസം
*ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത്
Ans : അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം/ മാനകീകൃത സമയം
തെറ്റിക്കരുത്
*0^0 രേഖാംശ രേഖ അറിയപ്പെടുന്നത്
Ans : ഗ്രീനിച്ച് രേഖ (Greenwich Meridian)/ പെെം മെറീഡിയൻ
*0^0 അക്ഷാംശരേഖ അറിയപ്പെടുന്നത്
Ans : ഭൂമധ്യരേഖ