26-08-2017, 04:17 PM
പ്രതിഗ്രാഹിക
നാമങ്ങളിൽ 'എ' എന്ന വിഭക്തി പ്രത്യയമാണ് ഇതിനുള്ളത്. എന്നാൽ നപുംസകനാമങ്ങളിൽ 'എ' പ്രത്യയം വയ്ക്കേണ്ടതില്ല.
ഉദാ: രഘുവിനെ കണ്ടു. വെള്ളം കുടിച്ചു
സംയോജിക
സംയോജിക്കുക, കൂട്ടിച്ചേർക്കുക എന്നർത്ഥം. ആരോട് എന്തിനോട് ഇതിലെ 'ഓട്' എന്നതാണ് പ്രത്യയം,
ഉദാ: രാഹുലിനോട്, രാഖിയോട്
ഉദ്ദേശിക
ഉദ്ദേശിക്കുന്നത് ആർക്ക്, എന്തിന് എന്നിങ്ങനെ. 'ക്ക്', 'ന്' ഇവയാണ് പ്രത്യയങ്ങൾ.
ഉദാ: രാഖിക്ക്, രാഹുലിന്, എനിക്ക്, അവൾക്ക്
പ്രയോജിക
ഹേതു (കാരണം) വിനെ കുറിക്കുന്നു. 'ആൽ' എന്നതാണ് ഇതിന്റെ പ്രത്യയം. ഉദാ: കരുണയാൽ, അവനാൽ, ബാബുവിനാൽ
സംബന്ധിക
സംബന്ധത്തെ സൂചിപ്പിക്കുന്നത് ‘ന്റെ’, ‘ഉടെ’ എന്നിവയാണ് പ്രത്യയങ്ങൾ, ഉദാ: രാമന്റെ, സീതയുടെ
ആധാരിക
ആശ്രയമായി നിൽക്കുന്നത് ആധാരിക. ‘ഇൽ', 'കൽ' എന്നിവയാണ് പ്രത്യയങ്ങൾ.
ഉദാ: അവനിൽ, അവളിൽ
സംസ്കൃതത്തിൽ സംബോധന വിഭക്തി കൂടെയുണ്ട്. സംബോധന ചെയ്യുന്നത്, വിളിക്കുന്നത്. ആ, ഈ, ഊ, ഏ എന്നിവ പ്രത്യയങ്ങൾ.
ഉദാ: രാമാ, ദേവീ, രാമു, രമേ..
വിഭക്ത്യാഭാസം
*വിലക്ഷണ വിഭക്തികൾക്കാണ് വിഭക്ത്യാഭാസം എന്നു
പറയുന്നത്.
*'ആഭാസം" എന്ന വാക്കിന് തോന്നൽ എന്നാണർത്ഥം
*വിഭക്തിയാണെന്ന് തോന്നുകയും വിഭക്തി അല്ലാതിരിക്കുകയും ചെയ്യുന്നതാണ് വിഭക്ത്യാഭാസം. ഇതിന് 'അത്ത് എന്നൊരു പ്രത്യയം വരുന്നു.
ഉദാ: കാറ്റത്ത്, മഴയത്ത്, വെയിലത്ത്, മഞ്ഞത്ത
ഖില ധാതുക്കൾ
ഒരു കാലത്ത് പ്രചാരത്തിലിരുന്നതും (പ്രയോഗത്തിൽ) പിന്നീട് ലുപ്ത പ്രചാരവുമായ ധാതുക്കളെയാണ് ഖിലധാതുക്കൾ എന്നു പറയുന്നത്.
ഉദാ:ഉൾ-ഉണ്ട്, എൻ -എന്ന് വേൺ-വേണം
ആകാംക്ഷ:വാക്യത്തിലെ പദങ്ങൾ തമ്മിലുള്ള ബന്ധമാണ് ആകാംക്ഷ.
ക്രിയയ്ക്ക് കാരകങ്ങളോട്, ഗതിക്ക് വിഭക്തിയോട് വിശേഷണത്തിന് വിശേഷ്യത്തോട് വിഭക്തിയ്ക്ക് ഗതിയോട് എന്നിങ്ങനെയുള്ള ബന്ധങ്ങളാണ് ആകാംക്ഷ.
കാരകം
നാമപദങ്ങൾക്ക് ക്രിയാ പദങ്ങളോടുള്ള ബന്ധം കുറിക്കുന്നതാണ് കാരകം. ആർ, എന്ത്, എങ്ങനെ, എവിടെ എന്നിങ്ങനെയുള്ള ക്രിയയുടെ ആകാംക്ഷാ പൂർത്തിക്കാവശ്യമായ പദങ്ങളെല്ലാം കാരകങ്ങളാണ്.
കാരകം ഏഴു വിധത്തിലാണുള്ളത്.
>കർത്തൃകാരകം
ക്രിയാവ്യാപാരത്തിന് ആധാരമായി നിൽക്കുന്ന കർത്താവ്.
ഉദാ: വിദ്യാർത്ഥികൾ അക്രമങ്ങൾ തുടരുന്നു. ' തുടരുന്നു' എന്നത് ക്രിയ, ക്രിയ നടത്തുന്നത് വിദ്യാർത്ഥികൾ, അതാണ് കർത്തൃകാരകം
>കർമ്മകാരകം
ഒരു ക്രിയയുടെ ഫലത്തെ ആശ്രയിച്ചു നിൽക്കുന്ന വസ്തു കർമ്മം. ക്രിയയുടെ ഫലം അനുഭവിക്കുന്നതാണ് കർമ്മകാരകം
ഉദാ: രാമൻ രാവണനെ കൊന്നു
>കരണ കാരകം
ഒരു ക്രിയ നടത്തുവാൻ കർത്താവിനുതകുന്ന ഉപകരണമാണ് കരണകാരകം,
ഉദാ: കയറുകൊണ്ട് കെട്ടി, വടികൊണ്ട് അടിക്കുന്നു
>കാരണകാരകം
ക്രിയ നടത്തുന്നതിനുള്ള കാരണമാണ് കാരണകാരകം
ഉദാ: ദുഃഖഭാരത്താൽ അവളുടെ തല കുനിഞ്ഞു. മഴയാൽ ഉഷ്ണം ശമിക്കുന്നു
>സാക്ഷികാരകം
ക്രിയ നടത്തുവാൻ കർത്താവിനെ സഹായിക്കുന്നത് സാക്ഷി കാരകം.
ഉദാ: അച്ഛൻ മകനോടു പറഞ്ഞു. നദി സമുദ്രത്തോടു ചേരുന്നു
>സ്വാമികാരകം
കർത്താവ് ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ആർക്ക് ഉതകുന്നുവോ അതാണ് സ്വാമി കാരകം
ഉദാ: അധ്യാപകൻ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. രാഹുൽ അജേഷിന് പുസ്തകം നല്കി.