25-08-2017, 04:48 PM
ശിലകൾ
*നിയതമായ രാസഘടനയില്ലാത്തതും രണ്ടോ അതിലധികമോ ധാതുക്കളുടെ മിശ്രതവുമായ വസ്തുക്കൾ
Ans : ശിലകൾ
*ശിലകൾ മൂന്ന് വിധം.
1. ആഗ്നേയ ശിലകൾ (Igneous Rocks)
2.അവസാദശിലകൾ (Sedimentary Rocks)
3.കായാന്തരിത ശിലകൾ (Metamorphic Rocks)
ആഗ്നേയ ശിലകൾ
*" ശിലകളുടെ മാതാവ്', പ്രാഥമികശില', 'പിതൃശില', അടിസ്ഥാന ശില' എന്നിങ്ങനെ അറിയപ്പെടുന്നത്
Ans : ആഗ്നേയശിലകൾ
* 'അഗ്നിപർവ്വതജന്യ ശിലകൾ' എന്നറിയപ്പെടുന്നത്
Ans : ആഗ്നേയശിലകൾ
*ഫോസിലുകളില്ലാത്ത ശിലകൾ
Ans : ആഗ്നേയശിലകൾ
*ലോഹ അയിരുകളുടെ മുഖ്യ ഉറവിടം
Ans :ആഗ്നേയശിലകൾ
*മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ
Ans : ആഗേയശിലകൾ
ഭൂവൽക്കത്തിന്റ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാണ്
Ans : ആഗ്നേയ ശിലകളാണ്.
*ആഗ്നേയശിലകൾ രണ്ട് വിധം.
1. ബാഹ്യജാത ശിലകൾ,
2. അന്തർവേധ ശിലകൾ
*ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി ലാവ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ
Ans : ബാഹ്യജാത ശിലകൾ
* ബാഹ്യജാത ശിലകൾക്ക് ഉദാഹരണം
Ans : ബസാൾട്ട്
*പരൽ രൂപമില്ലാത്ത ശിലകൾ
Ans : ബസാൾട്ട്,
*ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ
Ans :ഡക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജമഹൽ കുന്നുകൾ
*ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്.
Ans : കറുത്ത പരുത്തി മണ്ണ് (റിഗർ)
*പരുത്തികൃഷിക്ക് യോജിച്ച മണ്ണ്
Ans : റിഗർ
*ബസാൾട്ട്,ഗ്രാനൈറ്റ്, ഡോളറൈറ്റ്, ബാത്തോലിത്ത്സ്,ലോക്കോലീത്ത്സ്,സിൽസ് ,ഡെക്ക്സ്എന്നിവ ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളാണ്
*ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി 'മാഗ്മ തണു
ത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ
Ans : അന്തർവേധശിലകൾ
*അന്തർവേധശിലകളുടെ മറ്റൊരു പേര്
Ans : പ്ലൂട്ടോണിക് ശിലകൾ (പാതാള ശിലകൾ)
ഭൗമോപരിതലത്തിലെ ഘടക മൂലകങ്ങൾ/ലോഹങ്ങൾ
* ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
Ans : ഓക്സിജൻ
*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാ
മത്തെ മൂലകം
Ans : സിലിക്കൺ
*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
Ans :അലുമിനിയം
*ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം
Ans : ഇരുമ്പ്
അവസാദശിലകൾ
*പ്രകൃതി ശക്തികളായ കാറ്റ്, ഒഴുക്കുവെള്ളം, ഹിമാ
നികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ
എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ
അടിഞ്ഞു കൂടി ഉണ്ടാകുന്ന ശിലകൾ
Ans : അവസാദശിലകൾ
*ശകലീയ അവസാദശിലകൾക്ക് ഉദാഹരണം
Ans : മണൽക്കല്ല്,എക്കൽകല്ല്
തെറ്റരുത്
*ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ
Ans : അവസാദശിലകൾ
*ഫോസിലുകൾ ഇല്ലാത്ത ശിലകൾ
Ans : ആഗ്നേയശിലകൾ