26-08-2017, 04:19 PM
വാക്യത്തിൽ സൂചിപ്പിക്കുന്ന പദത്തിനുപകരം മറ്റൊരു പദമോ അന്യഭാഷാ പദമോ പറയുമ്പോൾ
ഉദാ:എ.ഡി ലാണ് ശകവർഷം ആരംഭിച്ചത് (കനിഷ്കന്റെ കാലത്ത്)
വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് സാർസ്(SARS)
രേഖ [Dash (-)]
*സംക്ഷേപിച്ചത് വിവരിക്കുന്നതിനുമുമ്പ് വിവരിച്ചത് സംക്ഷേപിക്കുന്നതിനുമുമ്പ്
ഉദാ: അച്ഛൻ, അമ്മ, സഹോദരി എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയി.
സർവ്വവും നഷ്ടപ്പെട്ടു -പണം, വീട്, വാഹനം
ശൃംഖല (Hyphen(-))
*പദങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ
*പദ്യത്തിൽ പദം മുറിച്ചെഴുതുമ്പോൾ
ഉദാ: കേരളം - കർണാടക അതിർത്തി
ആയിരം തീർത്ഥങ്ങളും അമ്പലങ്ങളും പവിത്രഗ്രാമങ്ങളുമുള്ള ഭാരത ഭൂഖണ്ഡത്തിൽ
പാടിനി (Caret^ )
*വിട്ടുപോയ അക്ഷരത്തെയോ പദത്തെയോ സൂചിപ്പിക്കാൻ
ഉപയോഗിക്കുന്നു.
ഉദാ: ഗംഗാ ജലം
പ്രശ്ശേഷം (f)
*സംസ്കൃതത്തിലുള്ള ഒരു ചിഹ്നമാണിത്.
*അ, എ, ഒ എന്നിവയിൽ നീട്ടി ഉച്ചരിക്കണമെന്ന് കാണിക്കുന്നു.
ഉദാ:ബ്രാഹ്മണോ f ഹം
വാക്യവിഭാഗം
പരസ്പരം ബന്ധമുള്ളതും പൂർണ്ണമായ ആശയം ലഭിക്കുന്നതുമായ പദസമൂഹത്തിനാണ് വാക്യം എന്നു പറയുന്നത്.വാക്യങ്ങളുടെ അർത്ഥസ്വഭാവം കണക്കാക്കി നാലായി തിരിക്കാം.നിർദേ ശികവാക്യം അല്ലെങ്കിൽ നിയോജകവാക്യം, ആഭിലാഷിക വാക്യം, ആനുയോഗിക വാക്യം അല്ലെങ്കിൽ (ചോദ്യവാക്യം/പ്രശ്നവാക്യം)വ്യാക്ഷേപക വാക്യം
>നിർദ്ദേശക വാക്യം
ഒരു കാര്യം നിർദ്ദേശിക്കുന്ന രൂപത്തിലുള്ള വാക്യമാണിത്
ഉദാ: അമ്മ ചോറ് വിളമ്പുന്നു കർഷകൻ നിലമുഴുന്നു
>ആഭിലാഷിക വാക്യം (നിയോജകവാക്യം)
ആജ്ഞ,അനുജ്ഞ (സമ്മതം), ആശംസ, വിധി എന്നവയുടെ രൂപത്തിലുള്ള വാക്യം.
ഉദാ: നന്നായി പഠിക്കണം
നിങ്ങൾ വേഗം പോകുവിൻ
നന്മയാൽ നിറയ്ക്കണമേ
>ആനിയോഗിക വാക്യം (ചോദ്യവാക്യം /പ്രശ്നവാക്യം)
ചോദ്യരൂപത്തിൽ വരുന്ന വാക്യമാണിത്.
ഉദാ:അവൻ പോയോ ?
നിങ്ങൾ എവിടെ പോകുന്നു ?
വരുമോ?
>വ്യാക്ഷേപക വാക്യം
വക്താവിന്റെ വിവിധ വികാരങ്ങളെ പ്രകടമാക്കുന്ന വാക്യം.
ഉദാ: അയ്യോ! എന്നെ തല്ലുന്നേ
ഹായ്! എത്ര മനോഹരമായ പൂവ്
*വാക്യങ്ങളുടെ രൂപം അനുസരിച്ച രണ്ടായിതിരിക്കാം.
1.അംഗിവാക്യം
2. അംഗവാക്യം
അംഗിവാക്യം
*ആശയം പൂർണ്ണമാകുന്നതിനുവേണ്ടി മറ്റൊരു വാക്യത്തെ ആശ്രയിച്ചു നിൽക്കുന്ന വാക്യമാണ് അംഗവാക്യം.
*അംഗവാക്യത്തെ അപൂർണ്ണക്രിയ എന്നും വിളിക്കുന്നു. ഉദാ: അമ്മ ഉപദേശിച്ചിട്ടും ഞാൻ സ്കൂളിൽ പോയില്ല. അമ്മ ഉപദേശിച്ചിട്ടും (അംഗവാക്യം) ഞാൻ സ്കൂളിൽ പോയില്ല (അംഗിവാക്യം).വാക്യങ്ങളെ ആശയസ്വഭാവമനുസരിച്ച് ചൂർണിക,സങ്കീർണ്ണം, മഹാവാക്യം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.
ചൂർണ്ണികാ (കേവല വാക്യം)
കർത്താവും പൂർണ്ണക്രിയയുമുള്ളതാണ് അംഗിവാക്യം, തനിയെ നിൽക്കാൻ കഴിവുള്ളത് അംഗിവാക്യം. (ഒരു പൂർണ്ണക്രിയ ഉള്ള വാക്യം. അംഗവാക്യങ്ങളില്ലാത്ത ഒറ്റ വാക്യം)
ഉദാ: കുട്ടി പട്ടിയെ ഓടിച്ചു. (കർമ്മത്തോട് കൂടിയത്)
ആകാശത്ത് നക്ഷത്രങ്ങൾ ശോഭിക്കുന്നു