26-08-2017, 04:21 PM
സങ്കീർണം (മിശ്രവാക്യം)
ഒരു അംഗീവാക്യവും, അതിലധികം അംഗവാക്യങ്ങളുമുള്ള വാക്യം, ഒന്നിനെ ആശ്രയിച്ചു നിൽക്കുന്ന വാക്യം അംഗവാക്യം. (ഒരു പൂർണ്ണ ക്രിയയും അപൂർണ്ണ ക്രിയയുള്ളത്. അംഗവാക്യവും അംഗിവാക്യവും ചേർന്നത്).
ഉദാ : സൂര്യവംശത്തിലെ പ്രബലരാജാവായിരുന്ന നഭഗന്റെ ഇളയപുത്രനായിരുന്നു നാഭാഗൻ.
അടിവരയിട്ടിട്ടുള്ളതാണ് അംഗിവാക്യം
മഹാവാക്യം (യൗഗികം)
ഒന്നിൽ കൂടുതൽ അംഗിവാക്യങ്ങളുള്ള വാക്യമാണ് മഹാവാക്യം. (ഒന്നിലധികം പൂർണ്ണ ക്രിയകൾ ഉള്ളത്. തുല്യ പ്രാധാന്യമുള്ള വാക്യങ്ങൾ ചേർന്നുണ്ടാകുന്നത്)
ഉദാ: മഴ പെയ്തതു്. ഉഷ്ണം ശമിച്ചു
മഴ പെയ്യുകയും ഉഷ്ണം ശമിക്കുകയും ചെയ്തു.
സൂര്യൻ ഉദിച്ചു. ഇരുട്ടു മാറി
സൂര്യൻ ഉദിക്കുകയും ഇരുട്ടു മാറുകയും ചെയ്തു.
തത്ഭവം,തത്സമം
അന്യഭാഷാപദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ
സ്വീകരിക്കുന്നതിനെ തത്ഭവം എന്നു പറയുന്നു
ഉദാ :കൃഷ്ണൻ -കണ്ണൻ
ശൃംഖല -ചങ്ങല
ശ്രാദ്ധം -ചാത്തം
സീത -ചീത
ഭട്ടർ-പട്ടർ
ഋഷഭം-ഇടവം
ഘനം-കനം
സിംഹം -ചിങ്ങം
ഭിക്ഷ -പിച്ച
ജ്യേഷ്ഠൻ-ചേട്ടൻ
അന്യഭാഷാപദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെ തന്നെ ഉപയോഗിച്ചാൽ അതിനെ തത്സമം എന്നു പറയുന്നു
ഉദാ:വേദന (സംസ്കൃതം )-വേദന (മലയാളം )
ബാക്കി (അറബി ) മിഠായി (ഹിന്ദി) ഹാജർ (അറബി)
തത്സമം തത്സവം
*രാജാവ് -അരചൻ
*സന്ധ്യ -അന്തി
*അംബ -അമ്മ
*ഗൃഹം -കിരിയം
*ഉലൂഖലം -ഉരൽ
*ശ്രാവണം-ഓണം
*ശാരവം-ചരാത്
*ഈശ്വരൻ -ഈച്ചരൻ
*സൂചി -തൂശി
*ലോകം -ഉലക്
*ചെത്തം-ശബ്ദം
*ജട -ചിട
*രൂപം -ഉരുവം
*പക്ഷി -പക്കി
*മനസ്സ് -മനത്
*ശുഷ്കം -ചുക്ക്
*മുഖം -മുഞ്ഞി
*കൃഷ്ണൻ -കണ്ണൻ
*മോഹം -മോകം
*സാക്ഷി -ചാടിചി
*ശ്രവിഷ്ടം-അവിട്ടം
*ഹിരണ്യം -ഇരണ്യം
*മാസം -മാതം
*ഹിതം -ഇതം
സമാസം
വിഭാക്തിക്കുറി കൂടാതെ പദയോഗം സമാസം
വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ട് പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്നു പറയുന്നു.കിളി, കൂട് എന്ന പദങ്ങൾ സമാസിക്കുമ്പോൾ (ചേർത്തെഴുതുമ്പോൾ) ‘കിളിക്കൂട്' എന്നാകും. കിളിയുടെ കൂട് എന്നാണ് വിഗ്രഹിക്കേണ്ടത്. 'കിളി' എന്നത് പൂർവ്വപദവും 'കൂട്' എന്നത് ഉത്തരപദവുമാണ്.അവ്യയീഭാവൻ, തത്പുരുഷൻ, ബഹുവ്രീഹി, ദ്വന്ദ്വൻ എന്നിങ്ങനെ സമാസം നാലുവിധം.
അവ്യയീഭാവൻ
പൂർവ്വപദത്തിന്റെ അർത്ഥത്തിന് പ്രാധാന്യം വരുന്ന സമാസമാണ് അവ്യയീഭാവൻ, ‘പ്രതിവർഷം' എന്ന് സമാസിച്ചുണ്ടായ വാക്കിന് 'പ്രതി' എന്നത് പൂർവ്വപദവും 'വർഷം' എന്നത് ഉത്തരപദവുമാണ്. വർഷംതോറും എന്നാണ് വാക്കിനർത്ഥം. 'പ്രതി' എന്ന പദത്തിനാണ് ഇവിടെ പ്രാധാന്യം,
വിഗ്രഹിക്കുമ്പോൾ പൂർവ്വോത്തര പദങ്ങളിൽ ഉത്തരപദം ആദ്യം വരികയും പൂർവ്വപദത്തിന്റെ അർത്ഥം പിന്നാലെ വരികയും ചെയ്യുന്നു.
ഉദാ: യഥാശക്തി, സാദരം, ശക്തിപൂർവ്വം, അനുദിനം, പ്രത്യക്ഷം, അഭിമുഖം, ഉപക്ഷേത്രം
കൂടുതൽ ഉദാഹരണങ്ങൾ
*യഥേഷ്ടം -ഇഷ്ടം പോലെ
*യാഥോചിതം-ഉചിതം പോലെ
*പ്രതിദിനം -ദിനംതോറും
*അനുചിതം -ഉചിതമല്ലാത്തത്
*പ്രതിപദം -പദംതോറും
*യഥാർഹം -അർഹതയനുസരിച്ച്
*യഥാവിധി -വിധിപോലെ
*യഥാവസരം -അവസരം പോലെ
*സസ്നേഹം -സ്നേഹത്തോടെ
*സദയം -ദയയോടെ
*സവിനയം -വിനയത്തോടെ
*പടിവാതിൽ -വാതിലിന്റെ പടി