25-08-2017, 04:51 PM
അഗ്നിപർവ്വതം(Volcano)
*അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് 'പാതാള ദേവൻ' എന്നർത്ഥം 'വൾക്കൻ' എന്ന പദത്തിൽ നിന്ന്
*ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്ത് നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം അറിയപ്പെടുന്നത്
Ans : വെന്റ് (അഗ്നിപർവ്വതദ്വാരം)
*അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃ തിയിൽ കാണപ്പെടുന്നത്
Ans : അഗ്നിപർവ്വതമുഖം
*അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം
Ans : ക്രേറ്റർ (Crater)
*അഗ്നിപർവ്വത മുഖത്ത് ജലം നിറഞ്ഞ് രൂപപ്പെടുന്ന തടാകങ്ങൾ
Ans : ക്രേറ്റർ തടാകങ്ങൾ
* ഇന്ത്യയിലെ ക്രേറ്റർ തടാകം
Ans : ലോണാർ (മഹാരാഷ്ട്ര)
* വലുപ്പമേറിയ അഗ്നിപർവ്വത മുഖങ്ങൾ
Ans : കാൽഡെറുകൾ (Calderas)
*ലോകത്തിലെ ഏറ്റവും വലിയ കാൽഡെറ
Ans : ആസോ (ജപ്പാൻ)
*അഗ്നിപർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൂടു നീരുറവയെ വിളിക്കുന്നത്
Ans : സ്പാ
*ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്ന പീഠഭൂമി
Ans : ലാവാ പീഠഭൂമി
*ലാവാ പീഠഭൂമിയ്ക്ക് ഉദാഹരണം
Ans : ഡക്കാൺ പീഠഭൂമി
*അഗ്നിപർവ്വതങ്ങൾ മൂന്ന് വിധം
1. സജീവ അഗ്നിപർവ്വതം (Active Volcano)
2. നിദ്രയിലാണ്ടവ (Dormant Volcano),
3. നിർജ്ജീവ അഗ്നിപർവ്വതം (Extinct Volcano)
*ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടാകുന്ന അഗ്നി പർവ്വതങ്ങൾ
Ans : സജീവ അഗ്നിപർവ്വതങ്ങൾ
*സജീവ അഗ്നിപർവ്വതങ്ങൾക്കുദാഹരണങ്ങൾ.
Ans :എറ്റ്ന (സിസിലി), ബാരൻ ദ്വീപുകൾ (ആൻഡമാൻ) കോട്ടോ പാക്സി (ഇക്വഡോർ),സ്ട്രോംബൊളി (ഇറ്റലി),ഫ്യൂജിയാമ (ജപ്പാൻ),മോണോലോവ ( ഹവായ്)
*ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ
ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങൾ
Ans : നിദ്രയിലാണ്ടവ
*സുഷുപ്തിയിലാണ്ട (നിദ്രയിലാണ്ട) അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
Ans :വെസൂവിയസ്(ഇറ്റലി), കിളിമഞ്ചാരോ (ടാൻസാനിയ)
*പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലത്തതുമായ അഗ്നി പർവ്വതങ്ങളാണ്.
Ans : നിർജ്ജീവ അഗ്നിപർവ്വതങ്ങൾ
*നിർജ്ജീവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണം
Ans : മൗണ്ട് ആഷിധക്ക (ജപ്പാൻ), സുയിദ് വാൾ (നെതർലാന്റ്) *അഗ്നിപർവ്വത സ്ഫോടനഫലമായുണ്ടാകുന്ന ലാവ തണുത്ത് രൂപപ്പെടുന്ന ശിലയിൽ നിന്നും രൂപംകൊള്ളുന്ന മണ്ണിനം
Ans : കറുത്ത മണ്ണ്
*ഒജോസ് ഡെൽ സലാടോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
Ans : ചിലി
*യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം - ഏറ്റ്ന (3200 മീറ്റർ)
പ്രധാന അഗ്നിപർവ്വതങ്ങൾ
*മൗണ്ട് എറ്റ്ന - ഇറ്റലി
*മൗണ്ട് സ്ട്രോംബോളി - ഇറ്റലി
*മൗണ്ട് വെസൂവിയസ് - ഇറ്റലി
*മോണോലോവ - ഹവായ് ദ്വീപുകൾ
* മൗണ്ട് പോപ്പാ - മ്യാൻമർ
* ചിംബോറാസോ - ഇക്വഡോർ
*കോട്ടോപാക്സി - ഇക്വഡോർ
* മൗണ്ട് ഫ്യൂജിയാമ - ജപ്പാൻ
* സാന്തമരിയ - ഗോട്ടിമാല
*മൗണ്ട് കിളിമഞ്ചാരോ - ടാൻസാനിയ
*മൗണ്ട് മായോൺ - ഫിലിപ്പെൻസ്
*പാരിക്യൂ റ്റിൻ - മെക്സിക്കോ
മാറിപ്പോകരുത്
'മെഡിറ്ററേനിയന്റെ ദീപസ്തംഭം'
Ans : സ്ട്രോംബൊളി
*'പസഫിക്കിന്റെ ദീപസ്തംഭം'
Ans :മൗണ്ട് ഇസാൽകോ
തെറ്റരുത്
*ഭൗമാന്തർ ഭാഗത്തിന് അതീവ താപത്താൽ ഉരുകി തിളച്ച് കിടക്കുന്ന ശീലാദ്രവ്യം
Ans : മാഗ്മ
*ഭൗമാന്തരീക്ഷത്തിലെത്തുന്ന മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലാദ്രവ്യം
Ans : ലാവ