26-08-2017, 04:24 PM
ദ്വിഗുസമാസം
സംഖ്യാവിശേഷണം ചെയ്തു കാണപ്പെടുന്ന ഉത്തരപദാർത്ഥപ്രധാനം.പൂർവ്വപദം ഒരു സംഖ്യയെ സൂചിപ്പിക്കുന്നതായിരിക്കും
ഉദാ:ദ്വിനാവൻ,മുപ്പര്,ആയിരമാണ്ട്,പഞ്ചലോഹം,ചതുർവേദം,മുക്കണ്ണൻ,ഷോഡശ സംസ്കാരങ്ങൾ
കൂടുതൽ ഉദാഹരണങ്ങൾ
*ഏകദിനം -ഒരു ദിനം
*ദ്വിഭാഷ-രണ്ട് ഭാഷ
*ഇരുവശം -രണ്ട് വശം
*മുക്കണ്ണ്-മൂന്ന് കണ്ണ്
*ത്രിദോഷങ്ങൾ -മൂന്ന് ദോഷങ്ങൾ
*ത്രിവർണ്ണം-മൂന്ന് വർണ്ണം
*ത്രിമൂർത്തി -മൂന്ന് മൂർത്തി
*ത്രികാലം -മൂന്ന് കാലം
*നാന്മുഖം-നാല് മുഖം
*പഞ്ചശരം -അഞ്ച് ശരം
*ഷട്പദം-ആറ് കാല്
*സ്പതവർണങ്ങൾ-ഏഴുവർണങ്ങൾ
*സ്പതസ്വരം-ഏഴുസ്വരം
*അഷ്ടദിക്ക് -എട്ട് ദിക്ക്
*നവരസം -ഒൻപത് രസം
*ദശപുഷ്പം -പത്ത് പുഷ്പം
*ദശാവതാരം -പത്ത് അവതാരം
ഇത്രരേതര ദ്വിഗുസമാസം
പൂർവ്വപദം സംഖ്യാവിശേഷണമായിട്ടുള്ളതും ബഹുവചനരൂപത്തിലുള്ളതുമായ ഉത്തര പദാർത്ഥ പ്രധാനമായ സമാസം.
ഉദാ:നാന്മറകൾ, സപ്തർഷികൾ, നവരത്നങ്ങൾ
ഉപമിത തത്പുരുഷൻ(ഉചമിത സമാസം)
ഉപമാനവും ഉപമേയവും ചേർന്നുവരുന്നത്. അല്ലെങ്കിൽ പൂർവ്വോത്തരപദങ്ങൾ സാദൃശ്യം സൂചിപ്പിക്കുന്നവിധം സമാസിക്കുന്നത്. (പോലെ എന്ന ഇടനില) ഉദാ: പൂമേനി - പൂവ് പോലുള്ള മേനി പൂവുടൽ, തേന്മൊഴി, ശിലാഹ്യദയം, പദ്ലോചനം
കൂടുതൽ ഉദാഹരണങ്ങൾ
*പാദപങ്കജം-പങ്കജം പോലെയുള്ള പാദം
*പൂമേനി-പൂവ് പോലെയുള്ള മേനി
*കുടപ്പന-കുടപോലുള്ള പന
*തേൻമൊഴി-തേൻ പോലുള്ള മൊഴി
രൂപക തത്പുരുഷൻ(രൂപക സമാസം)
പൂർവ്വ ഉത്തരപദങ്ങൾ അഭേദാർത്ഥത്തിൽ സമാസിക്കുന്നത്.ആകുന്നു എന്ന പദമാണ് രൂപക തത്പുരുഷനുള്ള ഇടനില
ഉദാ: മിഴിപ്പൂക്കൾ - മിഴികൾ ആകുന്ന പൂക്കൾ
കാലാഹി, മുഖസരോജം, പാദപരമം (പൂർവ്വപദം വർണ്യവും, ഉത്തരപദം അവർണ്യവുമായിരിക്കും)
കൂടുതൽ ഉദാഹരണങ്ങൾ
*മനോദർപ്പണം - മനസ്സാകുന്ന ദർപ്പണം
*കൈത്തളിർ - കൈയാകുന്ന തളിർ
*വിദ്യാധനം - വിദ്യയാകുന്ന ധനം
*വിരൽമൊട്ട്-വിരലാകുന്ന മൊട്ട്
മധ്യമപാദ ലോപി
വിഗ്രഹിക്കുമ്പോൾ അർത്ഥംകൊണ്ട് ലഭിക്കുന്ന മധ്യമപദം ലോപിക്കുന്ന സമാസം.
ഉദാ: മുണ്ടുപെട്ടി - മുണ്ട് വയ്ക്കാനുള്ള പെട്ടി ആവിക്കപ്പൽ, ആവിവണ്ടി, തണൽമരം
കൂടുതൽ ഉദാഹരണങ്ങൾ
*തീപ്പെട്ടി - തീ കത്തിക്കാനുള്ള പെട്ടി
*എലിവിഷം-എലിയെ കൊല്ലുന്നതിനുള്ള വിഷം
*മണ്ണെണ്ണ- മണ്ണിൽ നിന്നും ലഭിക്കുന്ന എണ്ണ
നിത്യസമാസം.
ഘടകപദങ്ങളായി വിഗ്രഹിക്കുവാൻ സാധിക്കാത്തത് നിത്യസമാസം.
ഉദാ: വൻതേൻ, അങ്ങനെ, വഴിപോലെ
ഭേദകം (വിശേഷണം )
മറ്റു പദങ്ങളുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നതാണ് ഭേദകം/വിശേഷണം. അല്ലെങ്കിൽ ഒരു ശബ്ദത്തിന്റെ അർത്ഥത്തെ ഭേദിപ്പിക്കുന്നതാണ് ഭേദകം, ഏതു പദത്തെ വിശേഷിപ്പിക്കുന്നവോ അത് വിശേഷ്യം. 'നന്നായി പാടി' എന്നതിൽ 'നന്നായി' വിശേഷണവും 'പാടി' എന്നത് വിശേഷ്യവുമാണ്.