26-08-2017, 04:25 PM
ഭേദകം മൂന്നു വിധം നാമവിശേഷണം, ക്രിയാവിശേഷണം, വിശേഷണ/ഭേദക വിശേഷണം
1.നാമവിശേഷണം
നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം
ഉദാ: സമർത്ഥനായ ബാലൻ, കറുത്ത കുതിര, വേഗത്തിലോടുന്നു. വെളുത്ത പശു
2.ക്രിയാ വിശേഷണം
ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിശേഷണം,
ഉദാ: കുട്ടി ഉറക്കെ കരയുന്നു. പതുക്കെ പറഞ്ഞു. അവൻ നന്നായി പാടി
വിശേഷണ/ഭേദക വിശേഷണം
ഭേദകത്തെ അല്ലെങ്കിൽ വിശേഷണത്തെ വിശേഷിപ്പിക്കുന്നത് ഭേദക വിശേഷണം
ഉദാ: വളരെ നല്ല പാട്ട്, തീരെ മെലിഞ്ഞ കുട്ടി,നല്ല വീതിയുള്ള ആറ്,
ഏറ്റവും മിടുക്കനായ ബാലൻ
വിശേഷണങ്ങൾ ഏഴു വിധം
1.ശുദ്ധം :- നാമത്തോടു ചേർന്നു നിൽക്കുന്ന ഭേദകം ശുദ്ധഭേദകം. പ്രത്യയം ചേരാത്ത ഭേദകമാണിത്. നാൽ,ചെം, നറു, വെൺ, തു, കാർ, തിരു, ചെറു എന്നീ പ്രത്യയങ്ങൾ ഇവയിൽപ്പെടുന്നു.
ഉദാ: നറുപുഞ്ചിരി, തൂവെള്ള, ചെറുപയർ, നറുമണം, ചെംമാനം, തിരുമുഖം,കാർകൊണ്ടൽ, തൂമണം, വെൺമേഘം
2.സാംഖ്യം:- ഒരു സംഖ്യ വിശേഷണമായി വരുന്ന ഭേദക രൂപമാണ് സാംഖ്യം.
ഉദാ: നൂറുപശു,പത്തുമാങ്ങ, ആയിരം പുണ്യം, രണ്ടു കുട്ടികൾ
3.പാരിമാണികം:-പരിമാണം/അളവിനെ സൂചിപ്പിക്കുന്ന ഭേദകം
ഉദാ: നാഴി അരി, 2 കിലോ പയർ, 1 ലിറ്റർ എണ്ണ, 2മീറ്റർ തുണി
4.വിഭാവകം:- ഒരു വസ്തുവിന്റെ സ്വഭാവത്തെ/പ്രത്യേകതയെ കാണിക്കുന്ന ഭേദകം.
ഉദാ:- സുന്ദരമായ പൂവ്, പച്ചപ്പട്ട്, നീലാകാശം, പ്രസിദ്ധനായ കവി, മനോഹരരൂപം
5.നാമാംഗജം:-നാമത്തെ ആശ്രയിച്ചു നിൽക്കുന്ന ഭേദകം.
ഉദാ: കറുത്ത പക്ഷി , വെളുത്ത വസ്ത്രം , പൊട്ടിയ കലം, തിളങ്ങുന്ന മാല
6.ക്രിയാംഗജം:-ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന വിശേഷണം.
ഉദാ: ഓടി നടന്നു,വേഗം പോയി,ഉറക്കെ ചിരിച്ചു,പതുക്കെ പറഞ്ഞു, വിളമ്പി തിന്നു
7.സാർവനാമികം:-സർവ്വനാമരൂപത്തിൽ വരുന്ന വിശേഷണം സാർവനാമികം
ഉദാ: അക്കാലം, ഇവിടം, നിന്റെ വീട്, ഇവ്വണ്ണം
പ്രയോഗം
ഒരു വാക്യത്തിൽ കർത്താവിനാണോ കർമ്മത്തിനാണോ പ്രാധാന്യം എന്നു കാണിക്കുന്നതാണ് പ്രയോഗം
പ്രയോഗം മൂന്നു വിധം
*കർത്തര പ്രയോഗം/കർത്തൃകാരകം
*കർമ്മണി പ്രയോഗം/കർമ്മകാരകം
*നിഗീർണ്ണ കർത്തൃപ്രയോഗം/ഭാവെ പ്രയോഗം
1.കർത്തരി പ്രയോഗം
കർത്താവ്, കർമ്മം, ക്രിയ ഇതാണല്ലോ വാക്യഘടന. ഇതിൽ കർത്താവിന് പ്രാധാന്യമുള്ള ക്രിയയാണ് കർത്തരി പ്രയോഗം. കർത്താവ് നിർദ്ദേശിക വിഭക്തിയിലും കർമ്മം പ്രതിഗ്രാഹിക വിഭക്തിയിലുമായിരിക്കും.
ഉദാ: അധ്യാപകൻ കുട്ടിയെ ശിക്ഷിച്ചു.
ഭീമൻ ബകനെ കൊന്നു
അവർ ജോലി ചെയ്യും, അവൻ പഠിക്കുന്നു
2.കർമ്മണി പ്രയോഗം
കർമ്മത്തിന് പ്രാധാന്യമുള്ള ക്രിയ കർമ്മണി പ്രയോഗത്തിൽ കർത്താവിനോട് 'ആൽ' (പ്രയോജിക) വിഭക്തി പ്രത്യയം ചേരും. 'പെട്' എന്ന ധാതുവുമുണ്ട്.
ഉദാ: അവനാൽ പഠിക്കപ്പെട്ടു.
അവരാൽ ജോലി ചെയ്യപ്പെടും
ധാന്യം അവരാൽ കൊയ്യപ്പെട്ടു
ബകൻ ഭീമനാൽ കൊല്ലപ്പെട്ടു
3.നിഗീരണ്ണ കാർത്തൃപ്രയോഗം അല്ലെങ്കിൽ ഭാവെ പ്രയോഗം
കർത്താവിനോ കർമ്മത്തിനോ പ്രാധാന്യമില്ലാത്ത പ്രയോഗം.കർത്താവിനെ നിഗീരണം (ഉള്ളടക്കം) ചെയ്തിരിക്കുന്നു. ഇവിടെ ക്രിയ നടക്കുന്നില്ല.
ഉദാ:എനിക്കു വിശക്കുന്നു. അവന് ഉറങ്ങണം