15-07-2017, 12:39 PM
1.വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?
*സി.കെ. കുമാരപ്പണിക്കർ
2.കയർഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?
*ആലപ്പുഴ
3.ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി?
*ഡാറാസ് മെയിൽ (1859)
4.ഡാറാസ് മെയിൽ എന്ന ഫാക്ടറി സ്ഥാപിച്ച വ്യക്തി?
*ജെയിംസ് ഡാറ
5.സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്?
*കഞ്ഞിക്കുഴി (1995-96)
6.സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
*നെടുമുടി (ആലപ്പുഴ)
7.പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
*വേമ്പനാട്ടു കായൽ
8.പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്?
*വേമ്പനാട്ടു കായലിൽ
9.തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ?
*വേമ്പനാട്ടു കായൽ
10.മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
*ഹരിപ്പാട്
11.കേരളത്തിലെ പ്രസിദ്ധ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?
*കൃഷ്ണപുരം കൊട്ടാരം (കായംകുളം)
12.കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
*അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
13.ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?
*അമ്പലപ്പുഴ
14.ചെമ്പകശേരി രാജ്യത്തിന്റെ ആസ്ഥാനം?
*അമ്പലപ്പുഴ
15.ഓട്ടൻതുള്ളലിന്റെ ജന്മനാട്?
*അമ്പലപ്പുഴ
16.ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്?
*കുഞ്ചൻനമ്പ്യാർ
17.കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?
*അമ്പലപ്പുഴ(പാലക്കാട്ടെ ലക്കിടിയിലും കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നു)
18.സമുദ്ര നിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം?
*കുട്ടനാട്
19.കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഗ്രന്ഥശാല?
*പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല(അമ്പലപ്പുഴ)
20.കേരള ഗ്രന്ഥശാലാസംഘം സ്ഥാപിച്ച പി.എൻ.പണിക്കരുടെ സ്വദേശം?
*ആലപ്പുഴ
Keep in mind
21.കേരളത്തിലെ പക്ഷിഗ്രാമം?
*നൂറനാട്
22.കേരളത്തിലെ ആദ്യ കയർഗ്രാമം?
*വയലാർ
23.ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത്?
*കായംകുളം
24.കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥാപിച്ചത്?
*അരൂർ
25.ഇന്ത്യയിലെ ആദ്യ സിദ്ധഗ്രാമം?
*ചന്തിരൂർ
26.കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചത്?
*ആലപ്പുഴ (1857)
New info
27.നാഷണൽ ജോഗ്രഫിക്കിന്റെ ‘Around the World in 24 hours’ എന്ന ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ടഇന്ത്യയിലെ പ്രദേശം?
*കാക്കതുരുത്ത് (Alappuzha)
28.ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?
*ആലപ്പുഴ
29.27-ാമത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?
*ആലപ്പുഴ
കുട്ടനാട്
30.‘കേരളത്തിലെ നെതർലാന്റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്?
*കുട്ടനാട്
31.'കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്നത്?
*കുട്ടനാട്
32.'കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്നത്?
*കുട്ടനാട്
33.‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്?
*കുട്ടനാട്