21-07-2017, 09:32 AM
1.1932-ൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആരുടെ അഭ്യർത്ഥന പ്രകാരമാണ് നിർത്തിയത്?
*ഗാന്ധിജിയുടെ
2.1930-ൽ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത്?
*കെ.കേളപ്പൻ
3.അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം എന്നിവ നയിച്ച നേതാവ്?
*കെ. കേളപ്പൻ
4.പത്മശ്രീ നിരസിച്ച മലയാളി?
*കെ.കേളപ്പൻ
5.തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
*കെ.കേളപ്പൻ
6.മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ സ്യഷ്ടിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടത്?
*കെ. കേളപ്പൻ
7.കോൺഗ്രസ്സിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?
*കെ.കേളപ്പൻ
8.കെ.കേളപ്പൻ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന വർഷങ്ങൾ?
*1929, 1932
9.1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച മണ്ഡലം?
*പൊന്നാനി
10.കെ.കേളപ്പൻ 1952-ൽ പ്രതിനിധീകരിച്ച പാർട്ടി?
*കിസാൻ മസ്ദൂർ പ്രജാ പാർട്ടി
11.കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
*1990
12.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ?
*കെ. കേളപ്പൻ
13.കെ.കേളപ്പൻ അന്തരിച്ച വർഷം?
*1971 ഒക്ടോബർ 7
വിശേഷണങ്ങൾ
14.കേരള ഗാന്ധി?
*കെ.കേളപ്പൻ
15.മയ്യഴി ഗാന്ധി?
*ഐ.കെ. കുമാരൻ
16.പൊന്നാനി ഗാന്ധി?
*കെ.വി. രാമൻ മേനോൻ
17.കേരള സുഭാഷ് ചന്ദ്രബോസ്?
*അബ്ദുൾ റഹ്മാൻ സാഹിബ്
18.കേരള എബ്ഹാം ലിങ്കൺ?
*പണ്ഡിറ്റ് കെ.പി. കറുപ്പൻ
19.കേരള നെഹ്റു?
*കോട്ടൂർ കുഞ്ഞികൃഷ്ണനായർ
20.കേരള മാർക്സ്?
*കെ. ദാമോദരൻ
PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
21.എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ്?
*കെ.കേളപ്പൻ
22.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ?
*കെ.കേളപ്പൻ
23.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
*കെ.കേളപ്പൻ
Rare info
24.ഹരിജനങ്ങൾക്ക് വേണ്ടി 1921-ൽ ഗോപാലപുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ?
*കെ.കേളപ്പൻ