21-07-2017, 10:18 AM
വി.ടി. ഭട്ടതിരിപ്പാട് (1896-1982)
1.വി.ടി. ഭട്ടതിരിപ്പാട് ജനിച്ചത്?
*1896 മാർച്ച് 26
2.വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രശസ്തമായ നാടകം?
*അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
3.‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ?
*ഇടക്കുന്നി
4.അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്?
*വി.ടി. ഭട്ടതിരിപ്പാട്
5.ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?
*വി.ടി. ഭട്ടതിരിപ്പാട്
6.യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ?
*വി.ടി. ഭട്ടതിരിപ്പാട്
7.വി.ടി.ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക ഐ.എൻ.സി. സമ്മേളനം?
*അഹമ്മദാബാദ് സമ്മേളനം (1921)
8.കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസം നടത്തിയ കാൽനട പ്രചരണ ജാഥ?
*യാചനയാത്ര (1931)
9.കുടുക മുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം,മിശ്രഭോജനം തുടങ്ങിയ സാമൂഹി പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയത്?
*വി.ടി. ഭട്ടതിരിപ്പാട്
10.1968-ൽ മിശ്ര വിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ 'സാമൂഹിക പരിഷ്കരണ ജാഥ’ നയിച്ചത്?
*വി.ടി. ഭട്ടതിരിപ്പാട്
11.വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ?
*കണ്ണീരും കിനാവും (1970)
12."എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും' - ആരുടെ വാക്കുകൾ?
*വി.ടി. ഭട്ടതിരിപ്പാട്
13.വി.ടി. ഭട്ടതിരിപ്പാട് അന്തരിച്ച വർഷം?
*1982 ഫെബ്രുവരി 12
തെറ്റരുത്
14.'അമ്പലങ്ങൾക്ക് തീ കൊളുത്തുക' എന്ന ചെറുലേഖനത്തിന്റെ കർത്താവ്?
*വി.ടി. ഭട്ടതിരിപ്പാട്
15.ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്നഭിപ്രായപ്പെട്ടത്?
*സി. കേശവൻ
യോഗക്ഷേമ സഭ
16.യോഗക്ഷേമസഭയുടെ പ്രധാന പ്രവർത്തകൻ?
*വി.ടി. ഭട്ടതിരിപ്പാട്
17.യോഗക്ഷേമ സഭ രൂപംകൊണ്ടത്?
*1908
18.യോഗക്ഷേമ സഭയുടെ മുദ്രാവാക്യം?
*നമ്പൂതിരിയെ മനുഷ്യനാക്കുക
19.യോഗക്ഷേമസഭയുടെ ആദ്യ അദ്ധ്യക്ഷൻ?
*ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്
20.യോഗക്ഷേമസഭയുടെ മുഖപത്രം?
*മംഗളോദയം
21.യോഗക്ഷേമ സഭ പുറത്തിറക്കിയ രണ്ട് മാസികകൾ?
*ഉണ്ണി നമ്പൂതിരി മാസിക,യോഗക്ഷേമ മാസിക
Rare fact
22.യോഗക്ഷേമസഭ വിധവാ പുനർവിവാഹപ്രമേയം പാസ്സാക്കിയത്?
*പേരമംഗലം സമ്മേളനം (1933)
തൂലികയിലൂടെ
>പൊഴിഞ്ഞ പൂക്കൾ-വി.ടി. ഭട്ടതിരിപ്പാട്
>ഋതുമതി -എം.പി. ഭട്ടതിരിപ്പാട്
>കൊഴിഞ്ഞ ഇലകൾ-ജോസഫ് മുണ്ടശ്ശേരി
>കഴിഞ്ഞ കാലം-കെ.പി.കേശവമേനോൻ
>മറക്കുടയ്ക്കക്കുള്ളിലെ മഹാനരകം-എം.ആർ. ഭട്ടതിരിപ്പാട്
വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രമുഖ രചനകൾ
>കണ്ണീരും കിനാവും
>കർമ്മവിപാകം
>ദക്ഷിണായനം
>ചക്രവാളങ്ങൾ
>പൊഴിഞ്ഞ പൂക്കൾ
>വെടി വെട്ടം
>കരിഞ്ചന്ത
>രജനീരംഗം
>പോംവഴി
>എന്റെ മണ്ണ്
>കാലത്തിന്റെ സാക്ഷി
>സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
>അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്
>വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും