15-07-2017, 01:01 PM
1.കേരളത്തിൽ വായനാ ദിനമായി ആചരിക്കുന്നത്?
*ജൂൺ 19
2.ആരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്?
*പി. എൻ. പണിക്കർ
3.ചക്കുളത്ത് കാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്?
*ആലപ്പുഴ
4.സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?
*മണ്ണാറശ്ശാല
5.ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്
*അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
6.കുട്ടനാടിന്റെ കഥാകാരൻ?
*തകഴി ശിവശങ്കരപ്പിള്ള
7.തകഴി അന്ത്യ വിശ്രമ സ്ഥലം?
*ശങ്കരമംഗലം
8.തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*ആലപ്പുഴ
9.പ്രസിദ്ധമായ 'വേലകളി’ നടക്കുന്ന ക്ഷേത്രം?
*അമ്പലപ്പുഴ ക്ഷേത്രം
10.കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം?
*ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം
11.ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
*കുംഭഭരണി
12.ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?
*കണ്ടിയൂർ മഹാദേവക്ഷേത്രം
നെഹ്റു ട്രോഫി വള്ളംകളി
13.നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?
*1952
14.നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ജില്ല?
*ആലപ്പുഴ
15.നെഹ്റു ട്രോഫിയുടെ പഴയ പേര്?
*പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി(ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതിന്റെ സ്മരണാർത്ഥമാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്)
16.ഓളപ്പരപ്പിലെ ഒളിംപിക്സ് എന്ന അറിയപ്പെടുന്നത്?
*നെഹ്റുട്രോഫി വള്ളംകളി
17.ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?
*നടുഭാഗം ചുണ്ടൻ
18.ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?
*കാരിച്ചാൽ ചുണ്ടൻ
New info
19.64-ാമത് നെഹ്റു ട്രോഫി വള്ളംകളി(2016) ജേതാവ്?
*കാരിച്ചാൽ ചുണ്ടൻ
20.64-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം?
*ചിഹ്നം വഞ്ചി തുഴയുന്ന കുഞ്ഞൻ എന്ന കുട്ടിക്കൊമ്പൻ
വള്ളംകളിയുടെ വേദികൾ
21.നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
*പുന്നമടക്കായൽ
22.പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
*അഷ്ടമുടികായൽ
23.ആറന്മുള വള്ളംകളി നടക്കുന്ന നദി?
*പമ്പാ നദി
24.മദർ തെരേസ വള്ളംകളി മത്സരം നടക്കുന്ന നദി?
*അച്ചൻ കോവിലാറ്
25.അയ്യൻകാളി വള്ളംകളി നടക്കുന്ന കായൽ?
*വെള്ളായണിക്കായൽ
26.ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ ?
*കുമരകം
27.ശ്രീനാരയണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
*കന്നേറ്റി കായൽ
28.രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ?
*പുളികുന്ന്