21-07-2017, 11:13 AM
കുമാരനാശാൻ (1873-1924)
1.കുമാരനാശാൻ ജനിച്ചത്?
*1873 ഏപ്രിൽ 12
2.കുമാരനാശാൻ ജനിച്ച സ്ഥലം?
*കായിക്കര (തിരുവനന്തപുരം)
3.അച്ഛന്റെ പേര്?
*നാരായണൻ
4.അമ്മയുടെ പേര്?
*കാളി
5.കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്?
*കുമാരു
6.‘സ്നേഹഗായകൻ', ' ആശയഗംഭീരൻ' എന്നിങ്ങനെ അറിയപ്പെടുന്നത്?
*കുമാരനാശാൻ
7.ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്?
*കുമാരനാശാൻ
8.കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?
*വെയിൽസ് രാജകുമാരൻ
9.കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?
*1913
10.തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
*കുമാരനാശാൻ
11.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി?
*കുമാരനാശാൻ (1973)
12.ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി?
*കുമാരനാശാൻ
13.കുമാരനാശാൻ എഡിറ്ററായ S.N.D.P യുടെ മുഖപത്രം?
*വിവേകാദയം
14.കുമാരനാശാന്റെ പത്രാധിപത്യത്തിൽ 'വിവേകോദയം" ആരംഭിച്ച വർഷം?
*1904
15.പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?
*കുമാരനാശാൻ
16.കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
*ശാരദാ ബുക്ക് ഡിപ്പോ
17.കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?
*എ.ആർ.രാജരാജവർമ്മ
18.എഡ്വിൻ അർണോൾഡിന്റെ 'ലൈറ്റ ഓഫ് ഏഷ്യ' എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത്?
*കുമാരനാശാൻ
19.കുമാരനാശാന്റെ അവസാന കൃതി?
*കരുണ
20.വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?
*കരുണ
21.മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി?
*ചണ്ഡാലഭിക്ഷുകി
22.‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോദിപ്പിച്ച കവി?
*കുമാരനാശാൻ
23.‘സ്നേഹമാണഖിലസാരമൂഴിയാൽ’ എന്ന് പാടിയ നവോത്ഥന നായകൻ?
*കുമാരനാശാൻ
മഹാകവി
24.മഹാകാവ്യം എഴുതാതെ ‘മഹാകവി' എന്ന പദവി ലഭിച്ച കവി?
*കുമാരനാശാൻ
25.കുമാരനാശാന് ‘മഹാകവി' എന്ന പദവി നൽകിയത്?
*മദ്രാസ് യൂണിവേഴ്സിറ്റി (1922)
വീണപൂവ്
26.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം?
*വീണപൂവ്
27.കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം?
*ജൈനിമേട് (പാലക്കാട്)
28.വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
*മിതവാദി
29.വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത്?
*ഭാഷാപോഷിണിയിൽ