21-07-2017, 01:00 PM
ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874)
1.ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മസ്ഥലം?
*കാർത്തികപ്പള്ളി
2.വേലായുധ പണിക്കരുടെ യഥാർത്ഥ പേര്?
*കല്ലിശ്ശേരിൽ വേലായുധ ചേകവർ
3.കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സർവണമേധാവിത്വം ഇല്ലാതാക്കാൻ കഥകളി യോഗം സ്ഥാപിച്ചത്?
*ആറാട്ടുപുഴ വേലായുധ പണിക്കർ
4.വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം?
*1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു.)
5.വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം?
*പെരുമ്പള്ളി
6.കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്?
*ആറാട്ടുപുഴ വേലായുധ പണിക്കർ
അറിയുക
7.എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ?
*മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855)
8.താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സ്ഥലം?
*മൂക്കുത്തി സമരം(പന്തളം)
9.അച്ചിപ്പുടവ സമരത്തിന്റെ നേതാവ്?
*ആറാട്ടുപുഴ വേലായുധ പണിക്കർ
മക്തി തങ്ങൾ (1847-1912)
10.മക്തി തങ്ങളുടെ ജന്മസ്ഥലം?
*വെളിയംകോട് (മലപ്പുറം)
11.മുഴുവൻ പേര്?
*സയ്യിദ് സനാവുള്ള മക്തി തങ്ങൾ.
12.മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത്?
*മക്തി തങ്ങൾ
13.മുഹമ്മദീയ സഭ സ്ഥാപിച്ചത്?
*മക്തി തങ്ങൾ (1899)
14.മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലീം?
*മക്തി തങ്ങൾ
15.മക്തി തങ്ങൾ രചിച്ച ആദ്യ കൃതി?
*കഠോര കൂടാരം (1884)
16.മക്തി തങ്ങൾ ആരംഭിച്ച സായാഹ്നപത്രം?
*തുർക്കി സമാചാരം (1909)
17.സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം,സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി?
*നാരി നിരാഭിചാരി
18.മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ?
*പരോപകാരി, സത്യപ്രകാശം
19.മക്തി തങ്ങൾ അന്തരിച്ചത്?
*1912
20.മക്തി തങ്ങളുടെ അന്ത്യവിശ്രമസ്ഥലം?
*കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി)
മക്തി തങ്ങളുടെ പ്രധാന കൃതികൾ
>മുസ്ലീം ജനവും വിദ്യാഭ്യാസവും,പരോപദ്രവ പരിഹാരി,ഒരു വിവാദം