21-07-2017, 01:31 PM
അയ്യത്താൻ ഗോപാലൻ (1861-1948)
1.ജന്മസ്ഥലം?
*തലശ്ശേരി
2.അച്ഛന്റെ പേര്?
*അയ്യത്താൻ ചന്തൻ
3.അമ്മയുടെ പേര്?
*കല്ലട്ട് ചിരുത്തുമ്മാൾ?
4.പത്നി
*കൗസല്യ
5.രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ?
*അയ്യത്താൻ ഗോപാലൻ(1898)
6.ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
*അയ്യത്താൻ ഗോപാലൻ
Rare facts
10.റാവുസാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
*അയ്യത്താൻ ഗോപാലൻ
പാമ്പാടി ജോൺ ജോസഫ് (1887-1940)
11.ജന്മസ്ഥലം?
*പാമ്പാടി (കോട്ടയം)
12.തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത്?
*പാമ്പാടി ജോൺ ജോസഫ്(1921)
13.തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി?
*പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് -പാറടി എബ്രഹാം ഐസക്)
14.തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം?
*ഗോത്രപരമായി സംഘടിക്കൂ മതപരമായല്ല
15.സാധു ജദൂതൻ എന്ന മാസിക ആരംഭിച്ചത്?
*പാമ്പാടി ജോൺ ജോസഫ്
16.പാമ്പാടി ജോൺ ജാസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
*1931
17.'സ്വർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ എന്ന കൃതി എഴുതിയത്?
*പാമ്പാടി ജോൺ ജോസഫ്
മൂർക്കോത്ത് കുമാരൻ (1874-1941)
18.മൂർക്കോത്ത് കുമാരൻ ജനിച്ചത്?
*1874 ഏപ്രിൽ 16 (തലശ്ശേരി)
19.അച്ഛന്റെ പേര്?
*മൂർക്കോത്ത് രാമുണ്ണി
20.അമ്മയുടെ പേര്?
*കുഞ്ഞിച്ചിരുതേവി
21.ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത്?
*മൂർക്കോത്ത് കുമാരൻ
22.ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ വ്യക്തി?
*മുർക്കോത്ത് കുമാരൻ
23.മൂർക്കോത്ത് കുമാരൻ പത്രാധിപർ ആയിരുന്ന പത്രങ്ങൾ?
*ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി
24.മിതവാദി പത്രം ആരംഭിച്ചത്?
*മൂർക്കോത്ത് കുമാരൻ
25.മുർക്കോത്ത് കുമാരൻ അന്തരിച്ചത്?
*1941
സി.കൃഷ്ണൻ (1867-1938)
26.സി.കൃഷ്ണൻ ജനിച്ചത്?
*1867 ജൂൺ 1 (ചാവക്കാട്, തൃശ്ശൂർ)
27.മുർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്?
*സി. കൃഷ്ണൻ (1913)
28.‘തീയ്യരുടെ മാസിക’ എന്നറിയപ്പെടുന്നത്?
*മിതവാദി
29.സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ‘ബൈബിൾ
എന്നറിയപ്പെട്ടിരുന്ന പത്രം?
*മിതവാദി
30.കേരള സഞ്ചാരി എന്ന് പത്രത്തിന്റെ പത്രാധിപകർ ആയിരുന്നത്?
*സി.കൃഷ്ണൻ
31.കാലിക്കറ്റ് ബാങ്ക്,എസ്.എൻ.ടി.പി,ക്ലബ് എന്നിവയുടെ സ്ഥാപകൻ
*സി.കൃഷ്ണൻ