21-07-2017, 02:46 PM
500,1000 നോട്ടുകളുടെ അസാധു
1.അടുത്തിടെ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസികൾ?
*500 രൂപ,1000 രൂപ
2.500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്?
*2016 നവംബർ 8-ന്
3.500 ന്റെയും 1000 ത്തിന്റെയും നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്?
*2016 നവംബർ 9 മുതൽ
4.കള്ളപ്പണം തടയുന്നതിനും കള്ളനോട്ട് ഉപയോഗിച്ച് ഭീകരവാദം വളർത്തുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായാണ് നിരോധനം.
5.നോട്ട് അസാധുവാക്കൽ തീരുമാനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയേകിയ സാമ്പത്തിക വിദഗ്ദൻ?
*അനിൽ ബോകിൽ
6.അർത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമ്പത്തിക ഉപദേശകസമിതിയുടെ സ്ഥാപകനാര്?
*അനിൽ ബോകിൽ
7.എ.ടി.എമ്മുകളിൽ ജനത്തിരക്കു പരിഗണിച്ച് എ.ടി.എം. റീകാലിബ്രേറ്റ് ചെയ്യാനായി RBI നിയമിച്ച സമിതിയുടെ തലവൻ?
*എസ്.എസ്. മുന്ദ്ര (2016 നവംബർ 14)
8.നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന 5 സംസ്ഥാന മുഖ്യമന്തിമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ രൂപീകരിച്ച സബ് കമ്മിറ്റിയുടെ തലവൻ?
*എൻ. ചന്ദ്രബാബു നായിഡു
9.പുതിയ 2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?
*മംഗൾയാൻ
10.പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?
*ചെങ്കോട്ട
11.അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ കറൻസി?
*2000 രൂപ
12.പുതിയ 2000 രൂപ നോട്ടിൽ ഒപ്പുവച്ച റിസർവ്വ് ബാങ്ക് ഗവർണർ?
*ഉർജിത് പട്ടേൽ
13.2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ ഉള്ള ധനകാര്യമന്ത്രി?
*അരുൺ ജയ്റ്റ്ലി
14.കേന്ദ്ര സർക്കാർ നോട്ട് പിൻവലിക്കുന്നതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
*ഛത്തീസ്ഗഡ്
ഏറ്റവും പുതിയത്
15.ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസിരഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി.വി.ചാനൽ?
*Digishala (2016 ഡിസംബർ 9)
16.കറൻസിരഹിത ഇടപാടുകൾക്ക് ജനങ്ങളെ സഹായിക്കാനുള്ള ടോൾഫ്രീ നമ്പർ?
*14444