21-07-2017, 03:56 PM
>അസംസ്കൃത വസ്തുക്കളുടെ ഉത്പാദനവും മത്സ്യബന്ധനവും ഉൾപ്പെടുന്നതാണ് പ്രാഥമിക മേഖല. ഉദാ: കൃഷി, ഖനനം, കന്നുകാലി സമ്പത്ത്, കൃഷിയാണ് പ്രാഥമിക മേഖലയുടെ അടിത്തറ.
>ദ്വിതീയ മേഖലയെ വ്യവസായ മേഖല എന്നറിയപ്പെടുന്നു.സാധനങ്ങളുടെ ഉത്പാദനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് ദ്വിതീയ മേഖലയിൽ വരുന്നത്.വ്യവസായമാണ് ദ്വിതീയ മേഖലയുടെ അടിത്തറ.
>സേവന മേഖലയാണ് തൃതീയ മേഖല.ഉദാ: ബാംങ്കിംഗ്,വാണിജ്യം, ഗതാഗതം
>ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന തൃതീയ മേഖലയിൽ നിന്നാണ്(Tertiary Sector)
വിവിധയിനം സമ്പദ് വ്യവസ്ഥകൾ
*മുതലാളിത്തം (Capitalism)
ഉത്പാദന വിതരണമേഖലകളിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുൻ തൂക്കം നൽകുന്ന സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തം.
ഉദാ: യു.എസ്.എ., ബ്രിട്ടൺ, ഫ്രാൻസ്
*സോഷ്യലിസം (Socialism)
ഗവൺമെന്റെ മേൽനോട്ടത്തിലുള്ള മൂലധന നിക്ഷേപത്തിലൂടെ പൊതുമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമ്പദ്വ്യവസ്ഥയാണ് സോഷ്യലിസം.
ഉദാ: മുൻ ചൈന,മുൻ സോവിയറ്റ് യൂണിയൻ
*മിശ്ര സമ്പദ്വ്യവസ്ഥ (Mixed Economy)
ഉത്പാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റേയും, സോഷ്യലിസത്തിന്റേയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയാണ് മിശ്രസമ്പദ് വ്യവസ്ഥ
ഉദാ: ഇന്ത്യ
Macro & Micro Economics
>സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് വിഭാഗങ്ങളാണ് സ്ഥൂല സാമ്പത്തിക ശാസ്ത്രവും (Macro conomics) സൂക്ഷ്മ സാമ്പത്തിക ശാസ്ത്ര(Micro Economics)വും
>പൊതു സിദ്ധാന്തം (General Theory) എന്നറിയപ്പെടുന്നത്?
*മാക്രോ ഇക്കണോമിക്സ്
>മാക്രോ ഇക്കണോമിക്സിന്റെ ഉപജ്ഞാതാവ്?
*ജെ.എം. കെയിസ്
>വില സിദ്ധാന്തം ( (Price Theory) എന്നറിയപ്പെടുന്നത്?
*മൈക്രോ ഇക്കണോമിക്സ്
>മൈക്രോ ഇക്കണോമിക്സിന്റെ പ്രയോക്താക്കൾ?
*മാർഷൽ റിക്കാർഡോ,പിഗൗ
വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും
>സാമ്പത്തിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തി ലോകത്തെ വികസിത രാജ്യങ്ങളെന്നും അവികസിത രാജ്യങ്ങളെന്നും രണ്ടായി തിരിക്കാം.
>ഉയർന്ന പ്രതിശീർഷ വരുമാനവും വ്യാവസായിക പുരോഗതിയും ജീവിത നിലവാരവുമുള്ള രാജ്യങ്ങളാണ് വികസിത രാജ്യങ്ങൾ
>അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ എന്നിവ വികസിത രാജ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.
>ഏറ്റവും കൂടുതൽ വികസിത രാജ്യങ്ങൾ ഉള്ളത് യൂറോപ്പിലാണ്.
>ജപ്പാൻ, ഖത്തർ, സിംഗപ്പൂർ എന്നിവ ഏഷ്യയിലെ വികസിത രാജ്യങ്ങളാണ്
>താഴ്ന്ന പ്രതിശീർഷ വരുമാനവു വ്യാവസായിക പിന്നാക്കാവസ്ഥയും താഴ്ന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളാണ് അവികസിത രാജ്യങ്ങൾ
>ഇന്ത്യ,ഇന്തോനേഷ്യ,ബ്രസീൽ,ശ്രീലങ്ക എന്നീ രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.