21-07-2017, 04:18 PM
ദേശീയ വരുമാനം (National Income)
1.ഒരു വർഷം ഒരു രാജ്യത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുകയാണ് ദേശീയ വരുമാനം.
2.ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നത്?
*സെൻടൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ(C.S.O)
3.C.S.O ആരംഭിച്ച വർഷം?
*1951
4.C.S.O യുടെ ആസ്ഥാനം?
*ഡൽഹി
5.C.S.O. യുടെ തലവൻ?
*ഡയറക്ടർ ജനറൽ
6.CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായ ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത്?
*1956-ൽ
തെറ്റരുത്
7.ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി?
*ദാദാഭായ് നവറോജി (1867-68 ൽ)
8.ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയവരുമാനം ആദ്യമായി കണക്കാക്കിയത്?
*വി.കെ.ആർ.വി. റാവു (1931-ൽ)
മാനുഷിക വികസന സൂചിക (HDI - Human Development Index)
*ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട മനുഷ്യന്റെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്ന അളവുകോലാണ് മാനുഷിക വികസന സൂചിക (HDI) ഇതിൽ ജനങ്ങളുടെ സാമ്പത്തികസ്ഥിതി ആളോഹരി വരുമാനം, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിത നിലവാരം, സാക്ഷരത തുടങ്ങിയ ഘടകങ്ങൾ അവലോകനം ചെയ്യുന്നു. U.N.D.P. (United Nations Development Programme) ആണ് ഇത് തയ്യാറാക്കുന്നത്
*ഒരു രാജ്യത്തെ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ വിവിധ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അളവുകോലായ H.D.I നിലവിൽ വന്നത്1990 ലാണ്.
*മാനുഷിക വികസന സൂചിക രൂപപ്പെടുത്തിയത് പാകിസ്ഥാൻ സാമ്പത്തിക ശാസ്ത്രജ്ഞനായ മെഹബൂബ് -ഉൾ-ഹക്കും. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാസെന്നും ചേർന്നാണ്
*2015 ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം-130
(ഒന്നാം സ്ഥാനം - നോർവെ, രണ്ടാം സ്ഥാനം - ആസ്ട്രേലിയ, മൂന്നാം സ്ഥാനം -സ്വിറ്റ്സർലാന്റ്)