21-07-2017, 04:32 PM
സാമ്പത്തിക നൊബേൽ
1.2015-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ നേടിയത് ആംഗസ് ഡീറ്റൺ (സ്കോട്ടലാന്റ്)
2.സാമ്പത്തിക നൊബേൽ നേടിയ ഏക വനിത-എലിനർ ഓസ്ട്രം (അമേരിക്കൻ വംശജയായ ഇവർക്ക് 2009 - ലാണ് സാമ്പത്തിക നൊബേൽ ലഭിച്ചത്)സാമ്പത്തിക ശാസ്ത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള ബഹുമതിയായ സാമ്പത്തിക നൊബേൽ സ്വീഡനിലെ റിക്സ് ബാങ്ക് 1968-ൽ ഏർപ്പെടുത്തി. 1969 മുതലാണ് ഇത് നൽകിത്തുടങ്ങിയത്. നോർവേക്കാരനായ റാഗ്നർ ഫിഷ്, നെതർലാന്റ്സ്കാരനായ ജാൻ ടിൻബർഗൻ എന്നിവർ ആദ്യ സാമ്പത്തിക നൊബേലിന് അർഹരായവരാണ്.
3.സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ?
*അമൃത്യാസെൻ(1998)
4.അമൃത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?
*1999
ആളോഹരി വരുമാനം(Percapita incom)
5.ഒരു രാജ്യത്തെ ഒരാളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ് ആളോഹരി വരുമാനം(പ്രതിശീർഷ വരുമാനം)
6.ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ പ്രതിശീർഷ വരുമാനം അഥവാ ആളോഹരി വരുമാനം കിട്ടും.
ആളോഹരി വരുമാനം =ദേശീയവരുമാനം/ജനസംഖ്യ
7.ഇന്ത്യയിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത്?
*ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
8.ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ദേശീയ പ്ലാനിങ് കമ്മിറ്റി നിലവിൽ വന്ന വർഷം?
*1938
9.1944-ലെ ഗാന്ധിയൻ പദ്ധതി (Gandhian Plan)യുടെ ഉപജ്ഞാതാവ്?
*ശ്രീ നാരായൺ അഗർവാൾ
10.'ഗാന്ധിയൻ സമ്പദ വ്യവസ്ഥ' എന്ന ആശയത്തിന്റെ വക്താവ്?
*ജെ.സി. കുമാരപ്പ
11.ജനകീയാസൂത്രണത്തിന്റെ (പീപ്പിൾസ് പ്ലാൻ-1945)ഉപജ്ഞാതാവ്?
*എം.എൻ.റോയ്
12.‘സർവ്വോദയ പദ്ധതി’(1950) യുടെ ഉപജ്ഞാതാവ്?
*ജയപ്രകാശ് നാരായൺ
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്
13.‘ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്’?
*എം.വിശ്വേശരയ്യ
14.ഇന്ത്യൻ എഞ്ചിനിയറിംഗിന്റെ പിതാവ്?
*എം.വിശ്വേശരയ്യ
15.‘പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ’ എന്ന പ്രസിദ്ധമായ കൃതി എഴുതിയത്?
*എം.വിശ്വേശരയ്യ