22-07-2017, 11:47 AM
ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്
1.സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കിയത്?
*പി.സി.മഹലനോബിസ്
2.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്?
*പി.സി.മഹലനോബിസ്
3.കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
*പി.സി.മഹലനോബിസ് (1931)
4.'ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രവിഭാഗത്തിന്റെ ശിൽപി’ എന്നറിയപ്പെടുന്നത്?
*പി.സി.മഹലനോബിസ്
5.ഭാരത സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി പ്രഖ്യാപിച്ചത്?
*ജൂൺ 29 (മഹലനോബിസിന്റെ ജന്മദിദിനം)
6.ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
*പി.സി.മഹലനോബിസ്
7.മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?
*സംഖ്യ
ബോംബെ പദ്ധതി
8.ആസൂത്രണവുമായി ബന്ധപ്പെട്ട ബോംബെ പദ്ധതി(Bombay Plan) നിലവിൽ വന്നത്?
*1944
9.ബോംബെ പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തത്?
*അർദ്ദേശിർ ദലാൽ
10.ജെ.ആർ.ഡി. റ്റാറ്റ, ജി.ഡി. ബിർള, പുരുഷോത്തം ദാസ്, താക്കൂർ ദാസ്,എ.ഡി. ഷ്റോഫ്,കസ്തൂർബായി ലാൽബായി, ശ്രീറാം എന്നിവർ ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യവസായികളാണ്.
11.ബോംബൈ പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
*ജോൺ മത്തായി
ദേശീയ വികസന സമിതി (NDC-National Development Council)
12.പഞ്ചവത്സര പദ്ധതി ആദ്യമായി നടപ്പിലാക്കിയത്?
*ജോസഫ് സ്റ്റാലിൻ
13.പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്?
*യു.എസ്.എ സ്.ആർ ൽ നിന്ന്
14.പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത്?
*ദേശീയ വികസന കൗൺസിൽ (NDC)
15.നാഷണൽ ഡവലപ്മെന്റ് കൗൺസിൽ(NDC) സ്ഥാപിതമായത്?
*1952 ആഗസ്റ്റ് 6
16.NDC ഭരണഘടനാ സ്ഥാപനവുമല്ല സ്റ്റാറ്റ്യൂട്ടറി ബോഡിയുമല്ല.
17.NDCയുടെ അദ്ധ്യക്ഷൻ?
*പ്രധാനമന്ത്രി
18.നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം?
*1965
19.പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത്?
*ആസൂത്രണ കമ്മീഷൻ