22-07-2017, 12:25 PM
പഞ്ചവത്സര പദ്ധതികൾ
ഒന്നാം പഞ്ചവത്സര പദ്ധതി(1951-56)
1.1951 ഏപ്രിൽ 1-നാണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
2.ഭക്രാനംഗൽ,ഹിരാകുഡ് എന്നിവയുടെ നിർമ്മാണവും,ദാമോദർവാലി പദ്ധതിയും ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്
3.യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC) ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്.(1953)
4.സാമൂഹിക വികസന പദ്ധതി(Community Development Programme),നാഷണൽ എക്സ്സ്ൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.
5.സാമൂഹിക വികസന പദ്ധതി 1952 ഒക്ടോബർ 2 നാണ് ആരംഭിച്ചത്.ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണമായ വികസനമായിരുന്നു ലക്ഷ്യം.
6.ഒന്നാം പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 2.1,കൈവരിച്ചത്?
*3.6%
7.കാർഷിക പദ്ധതി എന്നറിയപ്പെടുന്നത്?
*ഒന്നാം പഞ്ചവത്സര പദ്ധതി
8.ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ?
*കൃഷി, ജലസേചനം, വൈദ്യുതീകരണം
9.കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി?
*ഒന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)
10.വ്യവസായവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ആവിഷ്ക്കരിച്ച പദ്ധതിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി.
11.'വ്യാവസായിക പദ്ധതി' എന്നറിയപ്പെടുന്നത്?
*രണ്ടാം പഞ്ചവത്സര പദ്ധതി
12.1955 ലെ കോൺഗ്രസ്സിന്റെ ആവഡി സമ്മേളനത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവും രണ്ടാം പദ്ധതിക്കുണ്ടായിരുന്നു.
13.1956-ൽ രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ചു.
14.തൊഴിലില്ലായ്മ കുറയ്ക്കുക,ദേശീയ വരുമാനം ഉയർത്തുക എന്നിവ രണ്ടാം ഉപലക്ഷ്യങ്ങളായിരുന്നു.
15.രണ്ടാം പദ്ധതിക്കാലത്താണ് ഇരുമ്പുരുക്ക് ശാലകളായ ദുർഗാപൂർ (പശ്ചിമ ബംഗാൾ-ബ്രിട്ടീഷ് സഹായം),ഭിലായ് (ഛത്തീസ്ഗഢ്- റഷ്യൻ സഹായം), റൂർക്കല (ഒഡീഷ-ജർമ്മൻ സഹായം) എന്നിവ സ്ഥാപിക്കപ്പെട്ടത്.
16.രണ്ടാം പദ്ധതി 4.27% വളർച്ചാ നിരക്കാണ് കൈവരിച്ചത്.ലക്ഷ്യം വച്ചത് 45% വളർച്ചാ നിരക്കാണ്.
മൻമോഹൻ മോഡൽ
17.ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച മലയാളി?
*കെ.എൻ. രാജ്
18.ഹാരോൾഡ്-ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
*ഒന്നാം പഞ്ചവത്സര പദ്ധതി
19.മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി?
*രണ്ടാം പഞ്ചവത്സരപദ്ധതി
20.‘മൻമോഹൻ മോഡൽ’ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
*എട്ടാം പഞ്ചവത്സര പദ്ധതി
ശ്രദ്ധിക്കുക
21.ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി?
a.കെ.എൻ. രാജ്
b.ജവഹർലാൽ നെഹ്റു
c.മഹലനോബിസ്
d.ഹരോഡ് - ഡോമർ
ഉത്തരം :a.കെ.എൻ. രാജ്