22-07-2017, 12:48 PM
മൂന്നാം പഞ്ചവത്സര പദ്ധതി (1961-66)
1.മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
*സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
2.ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി.
3.ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി?
*മൂന്നാം പഞ്ചവത്സരപദ്ധതി
4.1962-ലെ ഇന്ത്യ-ചൈനാ യുദ്ധവും 1965-ലെ ഇന്ത്യ-പാക് യുദ്ധവും കടുത്ത വരൾച്ചയും കാരണം 5.6% വളർച്ച ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക് 2.4% വളർച്ച നേടാനേ കഴിഞ്ഞുള്ളൂ .
പ്ലാൻ ഹോളിഡേ
5.പ്ലാൻ ഹോളിഡേ(Plan Holiday)എന്നറിയപ്പെടുന്നത് 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ്.
6.1966 മുതൽ 1969 വരെ മൂന്നു വാർഷിക പദ്ധതികളാണ് നിലനിന്നത്.
നാലാം പഞ്ചവത്സര പദ്ധതി (1969-74)
7.സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം നേടിയെടുക്കുക എന്നിവയായിരുന്നു നാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യങ്ങൾ.
8.വ്യവസായ രംഗത്ത് 9%-വും കാർഷിക രംഗത്ത് 5.6% വളർച്ച ലക്ഷ്യമിട്ടിരുന്നു.
9.ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് നൽകിയ പദ്ധതിയാണ് നാലാം പഞ്ചവത്സര പദ്ധതി
10.ഇന്തോ- പാക് യുദ്ധ (1971)വും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹവും പദ്ധതി പരാജയപ്പെടാൻ കാരണമായി. 11.3.3% വളർച്ച കൈവരിക്കാനേ ഈ പദ്ധതിക്കായുള്ളൂ (ലക്ഷ്യം - 5.6%)
റോളിംഗ് പ്ലാൻ
12.മൊറാർജി ദേശായി ഗവൺമെന്റ് 1978-80 കാലഘട്ടത്തിലാണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത്.
13.‘റോളിംഗ് പ്ലാൻ’ എന്ന ആശയം. ആദ്യമായി അവതരിപ്പിച്ചത് ഗുണ്ണാർ മിർഡാൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് അദ്ദേഹത്തിന്റെ പ്രമുഖ രചനയാണ് ‘ഏഷ്യൻ ഡ്രാമ‘
14.“സാമൂഹ്യനീതിക്കുവേണ്ടിയുള്ള വളർച്ച” എന്നതിനു പകരം “സാമൂഹ്യ നീതിയോടൊപ്പം വളർച്ച” എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
അഞ്ചാം പഞ്ചവത്സര പദ്ധതി
15.അഞ്ചാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നൽകിയത്?
*ദാരിദ്ര്യ നിർമ്മാർജ്ജനം
16.ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ശ്രീമതി ഇന്ദിരാഗാന്ധി 1975 ൽ ഇരുപതിന പരിപാടികൾ നടപ്പിലാക്കിയത് അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്താണ്.
17.കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്റെ ഏരിയ വികസന പദ്ധതി(1974-75 ആരംഭിച്ചു)
18.മൊറാർജി ദേശായി ഗവൺമെന്റ് 1978-ൽ ഒരു വർഷം മുൻപേ അഞ്ചാം പദ്ധതി അവസാനിപ്പിച്ചു.
19.അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റവും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി.
20.5.1% മാണ് ഈ പദ്ധതിയുടെ ശരാശരി വാർഷിക വളർച്ചാനിരക്ക്.
Key facts
21.‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
*അഞ്ചാം പഞ്ചവത്സരപദ്ധതി