22-07-2017, 01:15 PM
ആറാം പഞ്ചവത്സര പദ്ധതി (1980-85)
*ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.
*കാർഷിക-വ്യാവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഉപലക്ഷ്യമായിരുന്നു.
*ആർ.എൽ.ഇ.ജി.പി,ഐ.ആർ.ഡി.പി,എൻ.ആർ.ഇ പി,ട്രൈസം (1979-80), എന്നീ വികസന പദ്ധതികൾ ആറാം പഞ്ചവത്സര പദ്ധതികാലത്താണ് തുടങ്ങിയത്.
*ഗ്രാമത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമാക്കിയിട്ടുള്ള (DWCRA - Development of Women and Children in Rural Areas) പദ്ധതി ആരംഭിച്ചത് ആറാം പദ്ധതിക്കാലത്താണ്.(1982)
*ഈ പദ്ധതി ദേശീയ വരുമാനത്തിൽ 5.4% വാർഷിക വളർച്ച നേടി.
ഏഴാം പഞ്ചവത്സര പദ്ധതി (1985-90)
*തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, ഭക്ഷ്യധാന്യ ഉത്പാദനവർദ്ധന, ആധുനികവത്കരണം, സ്വയം പര്യാപ്തത, സാമൂഹിക നീതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ഏഴാം പഞ്ചവത്സര പദ്ധതി.
*ഇന്ത്യക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ചു.
*വാർത്താവിനിമയരംഗത്ത് പുരോഗതിയ്ക്ക് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്ന സാം പിത്രോഡയാണ്.
*ഈ പദ്ധതി 6.1% വാർഷിക വളർച്ച നേടി.
*കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതൽ 92 വരെ വാർഷിക പദ്ധതികളായിരുന്നു.
എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
*എട്ടാം പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യവികസനം (Human Development)ആയിരുന്നു.
*പ്രാഥമിക വിദ്യാഭ്യാസം,ശുദ്ധജലവിതരണം കൂടുതൽ തൊഴിലവസരങ്ങൾ, ജനസംഖ്യാനിയന്ത്രണം എന്നിവയുടെ വികാസമായിരുന്നു മാനവവികസന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
*വ്യവസായങ്ങളുടെ ആധുനികവൽക്കരണമായിരുന്നു എട്ടാം പദ്ധതിയുടെ ലക്ഷ്യം
*നരസിംഹ റാവു ഗവൺമെന്റ് പുത്തൻ സാമ്പത്തിക പരിഷ്ക്കാരം ((New Economic Policy) നടപ്പിലാക്കിയത് എട്ടാംപഞ്ചവത്സര പദ്ധതിക്കാലത്താണ്.
*എട്ടാം പദ്ധതി ലക്ഷ്യം വച്ചത് 5.6% വളർച്ചാ നിരക്കാണ്.എന്നാൽ 6.8 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു.
*നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992) നിലവിൽ വന്നു.
*പഞ്ചായത്തീരാജ് (1993 ഏപ്രിൽ 24) നിലവിൽവന്നു.
Key fact
*ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത്?
*എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് (1995)
പഞ്ചവത്സര പദ്ധതി ഒറ്റനോട്ടത്തിൽ
പദ്ധതി വർഷം
*ഒന്നാം പദ്ധതി -1951-56
*രണ്ടാം പദ്ധതി -1956-61
*മൂന്നാം പദ്ധതി(1966-69 )വാർഷിക പദ്ധതി -1961-66
*നാലാം പദ്ധതി -1969-74
*അഞ്ചാം പദ്ധതി(1979-80 ) വാർഷിക പദ്ധതി -1974-79
*ആറാം പദ്ധതി -1980-85
*ഏഴാം പദ്ധതി (1990-92) വാർഷിക പദ്ധതി -1985-90
*എട്ടാം പദ്ധതി -1992-97
*ഒൻപതാം പദ്ധതി -1997-2002
*പത്താം പദ്ധതി -2002-2007
*പതിനൊന്നാം പദ്ധതി -2007-2012
*പന്ത്രണ്ടാം പദ്ധതി -2012-2017