25-08-2017, 09:32 PM
ഒമ്പതാം പഞ്ചവത്സരപദ്ധതി (1997-2002)
1.ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, ശുദ്ധജലവിതരണം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യസൗകര്യം വർദ്ധിപ്പിക്കൽ,പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ദരിദ്രർക്ക് ഭവന നിർമ്മാണ സഹായം, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒമ്പതാം പദ്ധതി പ്രാധാന്യം നൽകി.
2.രണ്ടാമത്തെ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി) ഇന്ത്യ നടത്തിയത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
3.കുടുംബശ്രീ ആരംഭിച്ചത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
4.ലക്ഷ്യമിട്ടത് 6.5% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 5.4% വളർച്ചയാണ്.
PSC Recently asked
5.സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി?
*ഒമ്പതാം പഞ്ചവത്സരപദ്ധതി
ജനകീയ പദ്ധതി
6.സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി?
*ഒമ്പതാം പഞ്ചവത്സര പദ്ധതി
7.ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
*ഒമ്പതാം പഞ്ചവത്സര പദ്ധതി
പത്താം പഞ്ചവത്സര പദ്ധതി (2002-2007)
8.വിദേശ മൂലധനനിക്ഷേപം 750 കോടി ഡോളറായി ഉയർത്താനും, അഞ്ചുവർഷം കൊണ്ട് ഓഹരി വില്പനയിലൂടെ 78,000 കോടി രൂപ സമാഹരിക്കാനും പദ്ധതി ഉദ്ദേശിച്ചു.
9.സാക്ഷരത 75% ആയി ഉയർത്തുക, ദാരിദ്ര്യ നിർമ്മാർജനം, പത്ത് വർഷംകൊണ്ട് ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക എന്നിവ പത്താം പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.
10.കേരള വികസനപദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് Դl6IQ പഞ്ചവത്സര പദ്ധതി കാലത്താണ്-പത്താം പഞ്ചവത്സര പദ്ധതി
11.ലക്ഷ്യമിട്ടത് 8.1% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 77% വളർച്ചാ നിരക്കാണ്.
Hindu Rate of Growth
12.1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശരാശരി വളർച്ചാനിരക്ക് 3.5 ശതമാനമായിരുന്നു. ഈ വളർച്ചാനിരക്കിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഹിന്ദു വളർച്ചാ നിരക്ക് (Hindu Rate of Growth).
13.ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് -രാജകൃഷ്ണ
പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)
14.പതിനൊന്നാം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ചാ(inclusive growth) ആണ്.
15.ദാരിദ്ര്യം പത്ത് ശതമാനമായി കുറയ്ക്കുക,7 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ജനസംഖ്യ വളർച്ചാ നിരക്ക് കുറയ്ക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.
16.1000 ന് മേൽ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും റോഡുകൾ.
17.കാർഷികമേഖലയിൽ 4% വളർച്ചാനിരക്ക്.
18.എല്ലാവർക്കും ശുദ്ധജലം
19.ആഭ്യന്തര ഉല്പാദന വളർച്ചാനിരക്ക് 9%-മായി വർദ്ധിപ്പിക്കുക.
20.മാതൃമരണ നിരക്ക് 100ന് 1 ആയി കുറയ്ക്കുക എന്നിവ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.
21.പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് വനമേഖല 5% വർദ്ധിച്ചു.