22-07-2017, 03:12 PM
1.7.9% വളർച്ചാ നിരക്ക് കൈവരിക്കാൻ ഈ പദ്ധതിയ്ക്ക് സാധിച്ചു.
2.പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചത് പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലാണ്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)
3.12-ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 2012 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയാണ്
4.സുസ്ഥിര വികസനം (sustainable development),ത്വരിതഗതിയിലുള്ള വളർച്ച (faster growth),എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (inclusive growth) എന്നിവയാണ് 12-ാം പദ്ധതിയുടെ ലക്ഷ്യങ്ങൾ.
5.പന്ത്രണ്ടാം പദ്ധതിയുടെ കരട് രേഖയിൽ 9 ശതമാനം വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2012 ഡിസംബറിൽ ചേർന്ന ദേശീയ വികസന സമിതിയുടെ യോഗം 8 ശതമാനം എന്ന് പ്രഖ്യാപിച്ചു.
ബാങ്കുകൾ
6.ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
*ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
7.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
*അലഹബാദ് ബാങ്ക്
8.അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?
*1865
9.ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
*സിറ്റി യൂണിയൻ ബാങ്ക് (1904)
10.യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
*ആക്സിസ് ബാങ്ക്
ബാങ്കിംഗ് ഓംബുഡ്സ്മാൻ
11.ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ.
New info
12.പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?
*ബാങ്ക് ബോർഡ് ബ്യൂറോ
13.ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
*വിനോദ് റായ്
പുത്തനറിവ്
14.ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?
*ലക്ഷ്മി (ചെന്നൈ)(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)
ഏഷ്യയ്ക്ക് പുതിയ ബാങ്ക്
15.ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?
*AIIB (Asian Infrastructure Investment Bank)
16.AIIB -യുടെ ആസ്ഥാനം?
*ബീജിങ് (ചൈന)