15-07-2017, 02:46 PM
കോട്ടയം
>സ്ഥാപിതമായ വർഷം - 1949 ജൂലായ് 1
>ജനസാന്ദ്രത - 896 ച.കി.മീ.
>സ്ത്രീപുരുഷ അനുപാതം - 1040/1000
>മുനിസിപ്പാലിറ്റി - 6
>താലൂക്ക് - 5
>ബ്ലോക്ക് പഞ്ചായത്ത് - 11
>ഗ്രാമപഞ്ചായത്ത് - 71
>നിയമസഭാ മണ്ഡലം - 9
>ലോക്സഭാ മണ്ഡലം - 1 (കോട്ടയം)
1.സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം?
*കോട്ടയം (1989 ജൂൺ 25)
2.സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റി?
*കോട്ടയം (1989)
3.'അക്ഷരനഗരം' എന്നറിയപ്പെടുന്ന പട്ടണം?
*കോട്ടയം
4.മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?
*കോട്ടയം
5.അരുന്ധതീ റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത 'ഗോഡ് ഓഫ് സ്മാൾ തിങ്സ്’ എന്ന നോവലിന് പശ്ചാത്തലമായ പുഴ?
*മീനച്ചിലാർ
6.'ഗോഡ് ഓഫ് സ്മാൾ തിംങ്സ്’ എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?
*അയ്മനം(കോട്ടയം)
7.'വെമ്പൊലിനാട്' എന്ന പേരിൽ കുലശേഖര സാമാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം?
*കോട്ടയം
8.അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല?
*കോട്ടയം (1924-25)
9.കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?
*കോട്ടയം - കുമളി
10.ഐതിഹ്യമാലയുടെ കർത്തവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം?
*കോട്ടയം
11.മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലം?
*ഉഴവൂർ
New info
12.ദക്ഷിണേന്ത്യയിലാദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാക്കുന്ന സ്ഥലം?
*കുറവിലങ്ങാട്
13.കേരളത്തിലാദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്?
*കോട്ടയം
14.കേരളത്തിലാദ്യത്തെ ആകാശനടപ്പാത നിർമ്മിക്കുന്ന നഗരം?
*കോട്ടയം
അടിസ്ഥാനവിവരങ്ങൾ
15.ഇന്ത്യയിൽ സാക്ഷരത കൂടിയ രണ്ടാമത്തെ ജില്ല?
*കോട്ടയം
16.ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല?
*കോട്ടയം
17.കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?
*കോട്ടയം
18.ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?
*കോട്ടയം
19.സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല?
*കോട്ടയം