22-07-2017, 04:15 PM
എച്ച്.ഡി.എഫ്.സി. ബാങ്ക്(H.D.F.C.)
1.എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?
*1994
2.എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?
*മുംബൈ (മഹാരാഷ്ട്ര)
3.ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?
*ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)
എച്ച്.എസ്.ബി.സി. ബാങ്ക് (H.SB.C)
4.എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?
*1991
5.എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?
*ലണ്ടൻ
6.എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?
*തോമസ് സൂത്തർലാന്റ്
ഫെഡറൽ ബാങ്ക്
7.ഫെഡറൽ ബാങ്ക് രൂപീകൃതമായത്?
*1945
8.ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?
*ആലുവ
Info plus
9.അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്?
*ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RB (അനുമതി നല്കിയത്)
10.ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?
*ഫെഡറൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
11.പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?
*പഞ്ചാബ് നാഷണൽ ബാങ്ക് (1895)
12.പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?
*ലാലാലജ്പത് റായ്
13.പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?
*പഞ്ചാബ് നാഷണൽ ബാങ്ക്
14.പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?
*ന്യൂഡൽഹി
15.പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി?
*മഹാ ബചത് സ്കീം (Maha Bachat Scheme)
16.പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്?
*ന്യൂഡൽഹിയിൽ
17.ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (V.R.S) നടപ്പിലാക്കിയ ബാങ്ക്?
*പഞ്ചാബ് നാഷണൽ ബാങ്ക്
കരുതൽ ധനാനുപാതം (Cash Reserve Ratio)
*വാണിജ്യബാങ്കുകൾ തങ്ങ ളുടെ ഡിമാന്റ് ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിക്കണം. ഇതിനെയാണ് കരുതൽ ധനാനുപാതം (C.R.R)എന്ന് പറയുന്നത്.
നെടുങ്ങാടി ബാങ്ക്
18.കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക്?
*നെടുങ്ങാടി ബാങ്ക്(സ്ഥാപിച്ചത് -അപ്പു നെടുങ്ങാടി)
19.നെടുങ്ങാടി ബാങ്ക് രൂപം കൊണ്ടത്?
*1899
20.2003 ൽ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.
ഗ്രാമീൺ ബാങ്കുകൾ(R.R.B)
21.ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?
*ഗ്രാമീൺ ബാങ്കുകൾ
22.റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?
*1975