22-07-2017, 04:30 PM
ഗ്രാമീൺ ബാങ്കുകൾ(R.R.B)
1.ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?
*ഗ്രാമീൺ ബാങ്കുകൾ
2.റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?
*1975
3.ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്?
*മൊറാദാബാദ് (ഉത്തർപ്രദേശ്)
4.R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
*നരസിംഹം കമ്മിറ്റി
5.1992-93ലെ നരസിംഹം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിൽ ബാംങ്കിംഗ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്.
6.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
*കേരള ഗ്രാമീൺ ബാങ്ക്
7.ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം?
*ഉത്തർപ്രദേശ്
8.ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?
*സിക്കിം,ഗോവ
9.കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്?
*കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)
10.കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
*മലപ്പുറം
പാവങ്ങളുടെ ബാങ്കർ
*സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ 1970 ൽ ആരംഭിച്ചതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്.
*ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കും പ്രൊഫസർ മുഹമ്മദ് യുനൂസും ചേർന്ന് ലെ സമാധാനത്തിലുള്ള നോബൽ സമ്മാനം നേടി.
*പാവങ്ങളുടെ ബാങ്കർ-മുഹമ്മദ് യുനൂസ്
നബാർഡ്
11.കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
*നബാർഡ്
12.നബാർഡിന്റെ ആസ്ഥാനം?
*മുംബൈ
13.നബാർഡ് രൂപീകൃതമായത്?
*1982 ജൂലായ് 12
14.നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
*ശിവരാമൻ കമ്മീഷൻ
15.ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്?
*നബാർഡ്
എക്സിം ബാങ്ക് (Export and import Bank)
16.വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം?
*എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം)
17.എക്സിം ബാങ്കിന്റെ ആസ്ഥാനം?
*മുംബൈ
സിഡ്ബി (Small Industries Development Bank of India)
18.ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്?
*സിഡ്ബി (SIDBI)
19.സിഡ്ബി പ്രവർത്തനമാരംഭിച്ചത്?
*1990 ഏപ്രിൽ 2
20.ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ?
*വാണിജ്യ ബാങ്കുകൾ
21.വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്?
*ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I)