24-07-2017, 09:56 AM
ഐ.എഫ്.സി.ഐ (I.F.C.I.)
1.ഇൻഡസ്ട്രിയൽ ഫിനാൻസ് കോപ്പറേഷൻ സ്ഥാപിതമായത്?
*1948 (ന്യൂഡൽഹി)
2.സ്വകാര്യ പൊതുമേഖലാ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനമായി I.F.C.I പ്രവർത്തിക്കുന്നു
Info plus
3.ഇന്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?
*I.C.I.C.I.
4.I.S.O. സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
*കാനറാ ബാങ്ക്
5.ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
*സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
6. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
*ബംഗാൾ ബാങ്ക്
7.A.T.M. സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?
*H.S.B.C. (1987-മുംബൈ )
8.ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ എ.റ്റി.എം ആരംഭിച്ച ബാങ്ക്?
*I.C.I.C.I.
9.സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
*പ്രസിഡൻസി ബാങ്ക്
മുദ്ര ബാങ്ക്
10.സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
*MUDRA (മൈക്രോ യൂണിറ്റസ് ഡവലപ്മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി)
11.ആദ്യമായി മുദ്രകാർഡ് പുറത്തിറക്കിയ ബാങ്ക്?
*കോർപറേഷൻ ബാങ്ക്
12.മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ?
*ശിശു (50000 ൽ താഴെ)
*കിശോർ (50,000 - 5 ലക്ഷം)
*തരുൺ (5 ലക്ഷം - 10 ലക്ഷം)
ബന്ധൻ ബാങ്ക്
13.ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്?
*ബന്ധൻ ബാങ്ക്
14.ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
*2015 ആഗസ്റ്റ് 23 (ഉദ്ഘാടകൻ-പ്രണബ് മുഖർജി )
15.ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ?
*അശോക് കുമാർ ലാഹിരി
I.D.F.C
16.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാങ്ക് ?
*I.D.F.C ബാങ്ക്
17.I.D.F.C ബാങ്ക് പ്രവർത്തനമാരംഭിച്ചത്?
*2015 ഒക്ടോബർ 1
18.I.DF.C. ബാങ്കിന്റെ മുദ്രാവാക്യം?
*hatke bank
പെയ്മെന്റ് ബാങ്കുകൾ
19.ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക്?
*പെയ്മെന്റ് ബാങ്കുകൾ
20.പെയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ?
*നചികേത് മോർ കമ്മീഷൻ
21.പെയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരാമവാധി നിക്ഷേപം?
*ഒരു ലക്ഷം രൂപ
22.പെയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം?
*100 കോടി രൂപ
New info
23.ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി?
*എയർടെൽ (രാജസ്ഥാൻ)