24-07-2017, 12:18 PM
1.ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ കല ബാങ്കുകളാണ് ജനറൽ ബാങ്ക് ഇൻ ബംഗാൾ &ബീഹാർ (1773-1775),ബാങ്ക്ഓഫ് ഹിന്ദുസ്ഥാൻ (1770-1832),ബംഗാൾ ബാങ്ക്(1784-1791)
2.കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്ട്?
*1861-ലെ പേപ്പർ കറൻസി ആക്ട്
3.ആർ.ബി.ഐ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് 1996 മുതലാണ്.
4.കറൻസികളിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉൾപ്പെടെ 17 ഭാഷകളിലായി മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്.
5.ഭാഷകളിൽ ആദ്യം ആസാമീസും, അവസാനം ഉറുദുവുമാണ്.
6.ഏഴാമത്തെ ഭാഷ?
*മലയാളം
7.ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ?
*നേപ്പാളി
8.ഭൂട്ടാൻ നേപ്പാൾ എന്നീ രാജ്യങ്ങളിലെയും അംഗീകൃത കറൻസിയാണ് ഇന്ത്യൻ രൂപ.
9.പോളിമർ ബാങ്ക് നോട്ട് ആദ്യമായി ഇറക്കിയത്?
*ആസ്ട്രേലിയ
10.ഇന്ത്യാ ഗവൺമെന്റ് പരീക്ഷണാടിസ്ഥാനത്തിൽ പത്തു രൂപ പോളിമർ നോട്ട് പുറത്തിറക്കി
11.കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാ നോട്ട് നിർത്തലാക്കിയ വർഷം?
*1994
12.കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപാനോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ചത്?
*2015
ഇന്ത്യൻ കറൻസിയിലെ ഭാഷകൾ
*ആസാമീസ്
*ബംഗാളി
*ഗുജറാത്തി
*കന്നഡ
*കാശ്മീരി
*കൊങ്കിണി
*മലയാളം
*മറാത്തി
*നേപ്പാളി
*ഒറിയ
*പഞ്ചാബി
*സംസ്കൃതം
*തമിഴ്
*തെലുങ്ക്
*ഉർദു
*ഹിന്ദി
*ഇംഗ്ലീഷ്
ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം
13.ഇന്ത്യൻ രൂപയുടെ ചിഹ്നമായ ‘र’ ഔദ്യോഗികമായി സ്വീകരിച്ചത്?
*2010 ജൂലായ് 15 (ദേവനാഗരി, ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന ഒരു സംയുക്ത രൂപമാണ് ഈ ചിഹ്നം)
14.ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം രൂപകൽപ്പന ചെയ്തത്?
*ഡി.ഉദയകുമാർ (തമിഴ്നാട്)
15.ചിഹ്നമറ്റുള്ള അഞ്ചാമത്തെ കറൻസി?
*ഇന്ത്യൻ രൂപ (മറ്റുള്ളവ - യൂറോ, യെൻ, ഡോളർ, പൗണ്ട്)
യൂറോ
16.യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ്?
*യൂറോ
17.യൂറോ നിലവിൽ വന്നത്?
*1999 ജനുവരി 1
18.യൂറോ വിനിമയം ആരംഭിച്ചത്?
*2002 ജനുവരി 1
19.യൂറോ കറൻസി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങൾ?
*19
20.യൂറോ കറൻസി ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയ 19-ാമത്തെ രാജ്യം?
*ലിത്വാനിയ