24-07-2017, 01:06 PM
നാണയങ്ങൾ
1.നാണയങ്ങളെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്?
*ന്യൂമിസ്മാറ്റിക്സ്
2.ഇന്ത്യയിൽ ആദ്യകാലത്ത് നിലവിലിരുന്ന നാണയങ്ങൾ?
*പഞ്ച്മാർക്ക് നാണയങ്ങൾ
3.ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
*കുശാനന്മാർ (എന്നാൽ പൂർണ്ണ രൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ആദ്യമായി ഇറക്കിയത് ഗുപ്തന്മാരുടെ കാലത്താണ്)
4.ഷെർഷ പുറത്തിറക്കിയ നാണയം?
*റുപ്പിയ
5.ആദ്യമായി ‘ടോക്കൺ കറൻസി' പുറത്തിറക്കിയത്?
*മുഹമ്മദ്-ബിൻ-തുഗ്ലക്
6.ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?
*ജിത്താൾ (ചെമ്പ്), തങ്ക (വെള്ളി)
7.ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?
*1964
8.ഇന്ത്യയിൽ ആദായനികുതി വകുപ്പ് പുറത്തിറക്കിയ 150 രൂപ നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ?
*ചാണക്യൻ, താമര, തേനീച്ച
9.ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?
*1000 രൂപാ നാണയം(ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച് 1000 വർഷം പൂർത്തിയാകുന്നത് പ്രമാണിച്ച് പുറത്തിറക്കിയ നാണയമാണിത്
10.ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ?
*ഫെറാറ്റിക്സ്, സ്റ്റെയിൻലസ് സ്റ്റീൽ
11.ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ?
*ഫെറാറ്റിക്സ്, സ്റ്റെയിൻലസ് സ്റ്റീൽ
കേരളത്തിലെ നാണയങ്ങൾ
12.കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?
*രാശി
13.തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയങ്ങൾ?
*അനന്തരായി, അനന്തവരാഹ
14.കോഴിക്കോട് സാമൂതിരിമാരുടെ ഇടയിൽ നിലന്നിരുന്ന നാണയം?
*വീരരായൻ പണം
15.മൈസൂർ സുൽത്താന്മാരുടെ ഭരണകാലത്ത് നിലന്നിരുന്ന നാണയം?
*ആനക്കാശ് , സുൽത്താൻകാശ്
16.കൊച്ചി രാജാക്കന്മാർ പുറത്തിറക്കിയ നാണയം?
*പുത്തൻ
നാണയപ്പെരുപ്പം (Inflation)
*ഒരു പരിധിക്കപ്പുറം പണം പ്രചാരത്തിലിരിക്കുകയോ പണത്തിന്റെ മൂല്യം സാധനങ്ങളുടെതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നാണയപ്പെരുപ്പം.
നാണയ ചുരുക്കം (Deflation)
*സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറഞ്ഞുവരുന്ന അവസ്ഥയാണ് നാണയ ചുരുക്കം എന്നു പറയുന്നത്.
രൂപയും ചിത്രങ്ങളും
>5 രൂപ -കർഷകൻ, ട്രാക്ടർ
>10 രൂപ - ആന, കടുവ, കാണ്ടാമൃഗം
>20 രൂപ - മൗണ്ട് ഹാരിയറ്റ്, പോർട്ട് ബ്ലയർ
>50 രൂപ - ഇന്ത്യൻ പാർലമെന്റ്
>100 രൂപ - ഹിമാലയ പർവ്വതം
>500 രൂപ - ചെങ്കോട്ട
>2000 രൂപ - മംഗൾയാൻ