24-07-2017, 01:29 PM
നികുതികൾ
ഇനി രാജ്യമൊട്ടാകെ ഒറ്റ നികുതി
1.ദേശീയ, സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതി?
*ജി.എസ്.ടി (ചരക്ക് സേവന നികുതി)
2.ജി.എസ്.ടി-യുടെ പൂർണ്ണരൂപം?
*ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
3.ജി.എസ്.ടി ബിൽ രാജ്യസഭ പാസാക്കിയത്?
*2016 ആഗസ്റ്റ് 3
4.ജി.എസ്.ടി ബിൽ ലോക്സഭ പാസാക്കിയത്?
*2016 ആഗസ്റ്റ് 8
5.ജി.എസ്.ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത്?
*2016 സെപ്റ്റംബർ 8
6.ജി.എസ്.ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
*അസം
7.ജി.എസ്.ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?
*ബീഹാർ
8.ജി.എസ്.ടി നടപ്പിലാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്?
*16
9.ജി.എസ്.ടി.ബിൽ പാസ്സാക്കിയ 16-ാമത് സംസ്ഥാനം?
*ഒഡീഷ
10.എത്രാമത്തെ ഭരണഘടനാ ഭേദഗതി ബില്ലാണ് ജി.എസ്.ടി?
*122-മത്
11.ജി.എസ്.ടി ബിൽ രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
*പ്രോജക്ട് SAKSHAM
12.ജി.എസ്.ടി കമ്മിറ്റിയുടെ ആദ്യ അധ്യക്ഷനായിരുന്നത്?
*കെ.എം.മാണി
13.കെ.എം. മാണി രാജിവച്ചതിനെ തുടർന്ന് ജി.എസ്.ടി കമ്മിറ്റിയുടെ അധ്യക്ഷനായത്?
*അമിത് മിത്ര
14.ജി.എസ്.ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്?
*2017 ഏപ്രിൽ 1 മുതൽ
15.ലോകത്തിലാദ്യമായി ജി.എസ്.ടി നടപ്പിലാക്കിയ രാജ്യം?
*ഫ്രാൻസ് (1954)
ജി.എസ്.ടി കൗൺസിൽ
16.ജി.എസ്.ടി ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി?
*ജി.എസ്.ടി. കൗൺസിൽ
17.ജി.എസ്.ടി കൗൺസിലിലെ അംഗങ്ങൾ?
*കേന്ദ്ര ധനകാര്യ മന്ത്രി, കേന്ദ്ര റവന്യൂ സഹമന്ത്രി,സംസ്ഥാന ധനകാര്യമന്ത്രിമാർ
18.ജി.എസ്.ടി കൗൺസിലിന്റെ ആദ്യ അഡീഷണൽ സെക്രട്ടറി?
*അരുൺ ഗോയൽ