24-07-2017, 03:24 PM
1.കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ്?
*നികുതികൾ
2.നികുതികളെ പ്രത്യക്ഷ നികുതി, പരോക്ഷനികുതി എന്നിങ്ങനെ രണ്ടായി തിരിക്കാം.
3.നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ടു നൽകുന്ന നികുതിയാണ്?
*പ്രത്യക്ഷ നികുതി
4.ആദായനികുതി, കെട്ടിട നികുതി, തൊഴിൽ നികുതി, വാഹനനികുതി, പരസ്യനികുതി, ഭൂനികുതി എന്നിവ പ്രത്യക്ഷ നികുതികളാണ്.
5.ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണ്ണമായോ ഭാഗികമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണ്?
*പരോക്ഷ നികുതി
6.എക്സൈസ് നികുതി, വിനോദ നികുതി, വിൽപ്പന നികുതി എന്നിവ പരോക്ഷ നികുതികളാണ്.
7.കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം?
*കോർപ്പറേറ്റ് നികുതി (32,45%)
8.ഇപ്പോൾ എക്സൈസ് നികുതിയിൽ നിന്നും കേന്ദ്ര ഗവൺമെന്റിന്റെ വരുമാനം (20.84%) രണ്ടാം സ്ഥാനത്താണ്.
9."പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്ന മുദ്രാവാക്യം അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
10.നികുതിയെക്കുറിച്ച് പരാമർശമുള്ള പ്രാചീന ഇന്ത്യൻ കൃതികളാണ്?
*മനുസ്മൃതി, അർത്ഥശാസ്ത്രം
11.പ്രാചീന കാലത്ത് ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങൾക്കുമേൽ ചുമത്തിയിരുന്ന നികുതി?
*വർത്തനം
12.പ്രാചീനകാലത്ത് തീർത്ഥാടകരുടെമേൽ ഏർപ്പെടുത്തിയിരുന്ന നികുതി?
*യാത്രാവേതന
13.സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ (non-muslims) മേൽ ചുമത്തിയിരുന്ന നികുതി?
*ജസിയ (Jaziya)
14.ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?
*ഫിറോസ് ഷാ തുഗ്ലക്ക്
15.ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി?
*അക്ബർ
16.ജസിയ പുനഃസ്ഥാപിച്ച മുഗൾ ഭരണാധികാരി?
*ഔറംഗസീബ്
17.മാറാത്ത സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ?
*ചൗത്ത്, സാർദേശ് മുഖി
18.ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?
*1962 ഏപ്രിൽ 1
ശ്രദ്ധിക്കണേ
19.ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
*ബൽജിയം
20.ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
*ജപ്പാൻ
മൂല്യവർദ്ധിത നികുതി
21.അടയ്ക്കേണ്ട നികുതി, നികുതിദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം?
*മൂല്യവർദ്ധിത നികുതി (Value Added Tax)
22.മൂല്യവർദ്ധിത നികുതി (VAT) ആദ്യമായി നടപ്പിലാക്കിയ രാജ്യം?
*ഫ്രാൻസ് (1954)
23.ഏഷ്യയിലാദ്യമായി മുല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ രാജ്യം?
*ദക്ഷിണ കൊറിയ
24.ഇന്ത്യയിലാദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?
*ഹരിയാന (2003 ഏപ്രിൽ 1)
25.ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്നത്?
*2005 ഏപ്രിൽ 1
26.മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അദ്ധ്യക്ഷൻ?
*അസിംദാസ് ഗുപ്ത
27.മൂല്യവർദ്ധിത നികുതി (VAT) യുടെ ഉന്നതാധികാര സമിതി രൂപീകരിച്ച സമയത്തെ ഇന്ത്യയുടെ ധനകാര്യമന്ത്രി?
*ഡോ. മൻമോഹൻ സിങ്
28.മൂല്യവർദ്ധിത നികുതിയുടെ പരിഷ്കരിച്ച രൂപം?
*MODVAT (Modified value Added Tax)
29.MODVAT-ന്റെ സ്ഥാനത്ത് വന്ന് പുതിയ നികുതി?
*CEN VAT (Central value Added Tax)