24-07-2017, 03:49 PM
1.നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണ ഘടനാ വകുപ്പ്?
*265-ാം വകുപ്പ്
2.ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?
*രാജാ ചെല്ലയ്യ കമ്മിറ്റി
3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം?
*കൊൽക്കത്ത
4.ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി പുറപ്പെടുവിച്ച ആക്ട്?
*M.R.T.P. Act(Monopolies and Restrictive Trade Practice Act പാസ്സാക്കിയത് -1969)
5.നികുതി,ധനവിനിയോഗം,കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ നയം?
*ധനനയം
6.നികുതിയിലൂടെയും, ഇതരമാർഗ്ഗങ്ങളിലൂടെയും ഗവൺമെന്റിന് ലഭിക്കുന്ന വരുമാനമാണ് പൊതുവരുമാനം.
7.ബില്ല് ചോദിച്ചു വാങ്ങുന്നത് പ്രോൽസാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരംഭം?
*ലക്കി വാറ്റ്
8.സിനിമാ തീയേറ്ററുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
*വിനോദനികുതി
9.പാലം,റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് വരുന്ന നികുതി?
*ടോൾ (Toll)
10.നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
*ഒക്ടോയി (Octroi)
11.ഒക്ടോയി പിരിക്കാനുള്ള അധികാരം നഗരസഭകൾക്കാണ്.
12.മുനിസിപ്പാലിറ്റിയുടെ ഏറ്റവും വലിയ വരുമാനമാർഗ്ഗം
13.പഞ്ചായത്തുകളുടെ നികുതികളിലൂടെയുള്ള പ്രധാന വരുമാനമാർഗ്ഗം?
*കെട്ടിട നികുതി
14.പാശ്ചാത്യ രാജ്യങ്ങളിൽ ഫാസ്റ്റ്ഫുഡ് ഇനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
*കൊഴുപ്പു നികുതി(macol (Fat Tax)
പുത്തനറിവ്
15.കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
*കേരളം
നികുതികൾ ആദ്യമായി
16.ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?
*ഈജിപ്റ്റ്
17.മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയത്?
*ഫ്രാൻസ്
18.കാർബൺ നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം?
*ന്യൂസിലാന്റ്
19.കൊഴുപ്പു നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം?
*ഡെന്മാർക്ക്
20.ഉപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം?
*ചൈന
സർക്കാർ നികുതികൾ
21.കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കൊണ് നികുതി ഏർപ്പെടുത്താനുള്ള അധികാരമുള്ളത്.
22.കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതികളാണ് കോർപ്പറേറ്റ് നികുതി (Corporate Tax) എക്സൈസ് നികുതി, കസ്റ്റംസ് നികുതി, ആദായ നികുതി.
23.കേന്ദ്രഗവൺമെന്റിന്റെ പ്രധാന വരുമാനമാർഗ്ഗം?
*കോർപ്പറേറ്റ് നികുതി
24.സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം?
*വിൽപ്പന നികുതി
25.കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി, പരസ്യ നികുതി എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇതര വരുമാന മാർഗ്ഗങ്ങളാണ്.
26.ഭൂനികുതി (Land tax) അടയ്ക്കേണ്ടത്?
*വില്ലേജ് ആഫീസ്
27.തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടയ്ക്കേണ്ടത്?
*പഞ്ചായത്ത് ആഫീസ്
28.വസ്തു നികുതി (Property tax) എന്ന പേരിൽ പഞ്ചായത്ത് ഈടാക്കുന്ന നികുതി?
*കെട്ടിടനികുതി