15-07-2017, 03:15 PM
1.കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
*കോട്ടയം (വേമ്പനാട്ട് കായൽ തീരം)
2.കുമരകം പക്ഷിസങ്കേതത്തിന്റെ മറ്റൊരു പേര്?
*വേമ്പനാട്ട് പക്ഷിസങ്കേതം
3.കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് സ്ഥിതി ചെയ്യുന്നത്?
*തെക്കുംതല (കോട്ടയം)
4.വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം?
*തലയോലപ്പറമ്പ്
5.മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ സ്വദേശം?
*തലയോലപ്പറമ്പ്
6.പ്രസിദ്ധ ക്രിസ്തീയ ദേവാലയങ്ങളായ വലിയപള്ളി,ചെറിയപള്ളി, മണർകാട് പള്ളി എന്നിവ സ്ഥിതിചെയ്യുന്ന ജില്ല?
*കോട്ടയം
7.കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി?
*മലയാള മനോരമ
8.കോട്ടയത്തു നിന്നും മനോരമ പത്രം ആരംഭിച്ച വർഷം?
*1888
9.'മലയാള മനോരമ' എന്ന പേരിന്റെ ഉപജ്ഞാതാവ്?
*കേരളവർമ വലിയ കോയിത്തമ്പുരാൻ
10.‘മലയാള മനോരമ’ പത്രത്തിന്റെ സ്ഥാപകൻ?
*കേരളവർമ വർഗ്ഗീസ് മാപ്പിള
11.അഖില കേരള ബാലജനസംഖ്യം രൂപവത്കരിച്ചത്?
*കെ.സി. മാമ്മൻ മാപ്പിള
12.കേരളത്തിലെ ആദ്യ ഫാസ്റ്റട്രാക് കോടതി സ്ഥാപിച്ചത്?
*കോട്ടയം
13.താഴത്തങ്ങാടി ബോട്ട് റേസ് നടക്കുന്നത്?
*കുമരകം
14.കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം?
*ദീപിക (1887)
15.ദീപിക പ്രസിദ്ധീകരണമാരംഭിച്ചത്?
*കോട്ടയം
16.ദീപിക പത്രത്തിന്റെ ആസ്ഥാനം?
*കോട്ടയം
17.കോട്ടയം ആസ്ഥാനമായി സാഹിത്യ പ്രവർത്തക സഹകരണസംഘം രൂപം കൊണ്ട വർഷം?
*1945
18.കോട്ടയം-ഇടുക്കി അതിർത്തിയിൽ രണ്ട് മലകൾക്കിടയ്ക്ക് സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം?
*ഇലവീഴാപൂഞ്ചിറ
ഒന്നാം റാങ്കിലേയ്ക്ക്
19.ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
*മഹാത്മാഗാന്ധി സർവ്വകലാശാല (അതിരമ്പുഴ)
20.കോട്ടയം ജില്ലയിലെ പ്രധാന നൃത്തരൂപങ്ങൾ?
*അർജ്ജുന നൃത്തം, മാർഗ്ഗം കളി
21.മാങ്കുന്ന്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം?
*ഇലവീഴാപൂഞ്ചിറ
Info plus
22.കേരളത്തിലെ ആദ്യ കോളേജ്?
*സി.എം.എസ്.കോളേജ് (1817,കോട്ടയം)
23.കേരളത്തിലെ ആദ്യ പ്രസ്സ്?
*സി.എം.എസ്.പ്രസ്സ് (1821)
24.കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ്സ്?
*സി.എം.എസ്. പ്രസ്സ്
25.സി.എം.എസ്.പ്രസ്സ് സ്ഥാപിച്ചത്?
*ബെഞ്ചമിൻ ബെയ്ലി