24-07-2017, 04:04 PM
1.വ്യക്തികളുടെ സ്വത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
*ധനനികുതി (wealth Tax)
2.മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി?
*.കാർബൺ നികുതി
3.നികുതിയുമായി ബന്ധപ്പെട്ട അത്യാവശ്യ രേഖയാണ് PAN (Permanent Account Number)
4.കയറ്റുമതി ഇറക്കുമതി സാധനങ്ങളുടെ മേൽ ചുമത്തുന്ന നികുതി?
*കസ്റ്റംസ് നികുതി
5.കോർപ്പറേറ്റ് നികുതി പിരിക്കുന്നത്?
*കേന്ദ്ര സർക്കാർ
6.മുദ്രവില (Stamp duty) ശേഖരിക്കുന്നത് സംസ്ഥാന ഗവൺമെന്റാണ്. എന്നാൽ ഇത് ചുമത്തുന്നത് കേന്ദ്ര ഗവൺമെന്റാണ്.
7.രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതൽ ശതമാനവും നികുതിയിൽ നിന്ന് ലഭിക്കുന്ന രാജ്യം?
*സ്വീഡൻ
8.കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
9.ഒരു വ്യക്തി ശാരീരികമായി അവശത അനുഭവിക്കുകയാണെങ്കിൽ സെക്ഷൻ 80 U പ്രകാരം 75,000 രൂപയ്ക്ക് കൂടി ആദായ നികുതി കൊടുക്കുന്നതിൽ നിന്ന് അധിക ഇളവ് അനുവദിക്കും.
10.ആകെ ചെലവുകൾ പ്രതീക്ഷിക്കുന്ന വരുമാനത്തെക്കാൾ കൂടിയിരുന്നാൽ അതൊരു കമ്മി ബജറ്റായിരിക്കും (Deficit Budget).
11.വകയിരുത്തിയ ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തുല്യമാണെങ്കിൽ അതൊരു സന്തുലിത ബജറ്റാണ് (Balanced Budget).
12.പ്രതീക്ഷിക്കുന്ന വരവും കൂടുതലും ചെലവും കുറവുമാണെങ്കിൽ അത് മിച്ച ബജറ്റായിരിക്കും (Surplus Budget).
സർചാർജ്ജ്(Surcharge)
*പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന ആധുനിക നികുതിയാണ് സർചാർജ്ജ്
Info plus
13.നികുതികളെ കുറിച്ച് പഠിക്കാനായി സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ തലവൻ?
*ഡോ.ജോൺ മത്തായി
14.പ്രത്യക്ഷ പരോക്ഷ നികുതികളുടെ പരിഷ്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?
*വിജയ് ഖേൽക്കർ കമ്മിറ്റി
15.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെക്കുറിച്ചുള്ള ശുപാർശകൾ തയ്യാറാക്കുന്നത്?
*ധനകാര്യ കമ്മീഷൻ
സ്റ്റോക്ക് എക്സ്ചേഞ്ച്
16.ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
*ആന്റ്വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്
17.ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
*ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
18.ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി വിപണി?
*ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്
19.ഓഹരി വിപണിയിലെ ഇടപാടുകാരെ വിശേഷിപ്പിക്കുന്ന പദങ്ങൾ?
*കാള, കരടി
20.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
*മുംബൈ (1992)
21.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത്?
*നിഫ്റ്റി
22.സാമ്പത്തിക വിദഗ്ധരായ അജയ്ഷാ,സൂസൻ തോമസ് എന്നിവരാണ് നിഫ്റ്റിക്ക് രൂപം നൽകിയത്
23.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
*ഫെർവാനി കമ്മിറ്റി
24.ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?
*ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
25.ബിഗ്ബോർഡ് എന്നറിയപ്പെടുന്നത് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചാണ്.