25-07-2017, 12:08 PM
ദ്രവ്യം
1.സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരുവസ്തുവിനെയും പറയുന്ന പേര്?
*ദ്രവ്യം
2.ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ?
*ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ
3.പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥകൾ?
*പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്)
4.വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ?
*പ്ലാസ്മ
5.സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
*പ്ലാസ്മ
6.തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ?
*പ്ലാസ്മ
7.ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ദ്രവങ്ങൾ എന്നു വിളിക്കുന്നു.
8.പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?
*ക്വാർക്ക്
9.ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?
*പിണ്ഡം (Mass)
10.ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം?
*ഹിഗ്സ് ബോസോൺ
11.സത്യേന്ദ്രനാഥ് ബോസ്, പീറ്റർ ഹിഗ്സ് എന്നീ ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ് ഹിഗ്സ് ബോസോണിന് ആ പേര് നൽകിയിരിക്കുന്നത്.
12.ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങൾ?
*ഹാഡ്രോൺ
13.'ബോസോൺ' എന്ന പദം ആദ്യമായി പ്രയോഗിച്ചത്?
*പോൾ ഡിറാക് (Paul Dirac)
14.ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ.
*ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
15.ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ്
God’s Particle
16.‘ദൈവകണം' (God’s Particle) എന്നറിയപ്പെടുന്നത്?
*ഹിഗ്സ് ബോസോൺ
17.‘ദൈവകണം' എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ?
*ലിയോൺ ലിഡെർമാൻ
Previous Question
18.ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
*ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
19.ബോസ് -ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ?
*സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ
അളവുകൾ
20.അടിസ്ഥാന അളവുകൾക്ക് യൂണിറ്റ് പ്രസ്താവിക്കാനുള്ള മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ്.
*CGS, MIKS, FPS എന്നിവ
21.അടിസ്ഥാന അളവുകൾക്ക് ഉദാഹരണം?
*നീളം (length), സമയം (time), ഭാരം (Mass)
22.നീളം സമയം, ഭാരം എന്നിവയുടെ വിവിധ അളവു സമ്പ്രദായങ്ങളിലെ യൂണിറ്റുകൾ?
അളവ് CGSലെ യൂണിറ്റ് MKS ലെ യൂണിറ്റ് FPS ലെ യൂണിറ്റ്
>നീളം -സെന്റീമീറ്റർ -മീറ്റർ -ഫൂട്ട്
>ഭാരം -ഗ്രാം -കിലോഗ്രാം -പൗണ്ട്
>സമയം -സെക്കന്റ് -സെക്കന്റ് -സെക്കന്റ്