25-07-2017, 01:32 PM
1.പായുന്ന ബുള്ളറ്റ്, ഉരുളുന്ന കല്ല്, വീഴുന്ന വസ്തുക്കൾ, ഒഴുകുന്ന ജലം എന്നിവയിലെ ഊർജ്ജം?
*ഗതികോർജ്ജം
മറ്റുദാഹരണങ്ങൾ. ഭൂമിയിലേയ്ക്കു പതിക്കുന്ന ഉൽക്ക,ഓടുന്ന വാഹനം
2.ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കിൽ അതിന്റെ ഗതികോർജ്ജം?
*നാലിരട്ടിയാകും
3.വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം?
*കൂടുന്നു
4.ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം?
*കൂടുന്നു
5.മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയുന്നു. എന്നാൽ സ്ഥിതി കോർജ്ജം കൂടുന്നു.
6.ലംബമായി മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയും എന്നാൽ സ്ഥിതികോർജ്ജം കൂടും.
7.ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം?
*സൂര്യൻ
8.സൂര്യനിലെ ഊർജോല്പാദനത്തിനെക്കുറിച്ച് ആദ്യമായി ശാസ്ത്രീയവും ആധികാരികവുമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
*ഹാൻസ് ബോത്(Hans Bethe)
9.ഭൂമിയിലെ മുഖ്യമായ ഊർജ്ജ സ്രോതസ്സുകളാണ്?
*കാറ്റ്, ജലം, തിരമാലകൾ, ജൈവപിണ്ഡം (Biomass), സൂര്യൻ, ബയോഗ്യാസ് തുടങ്ങിയവ
10.പുനഃസ്ഥാപിക്കാവുന്ന (Renewable) ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ?
*സൗരോർജ്ജം, ജലശക്തി, ബയോഗ്യാസ്, ജൈവപിണ്ഡം
11.പുനസ്ഥാപിക്കാൻ സാധ്യമല്ലാത്ത (Non-renewable) ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ?
*കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം
12.ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപം?
*ശബ്ദോർജ്ജം
13.ബഹിരാകാശ വാഹനങ്ങളുടെയും കൃതിമോപ്രഗ്രഹങ്ങളുടെയും മുഖ്യ ഊർജ്ജ സ്രോതസ്സ്?
*സൗരോർജ്ജം
14.സൂര്യപ്രകാശം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
*സോളാർ സെൽ
15.സോളാർ സെൽ നിർമ്മിച്ചിരിക്കുന്നത് ജർമേനിയം,സിലിക്കൺ എന്നിവ കൊണ്ടാണ്.
16.അനേകം സോളാർ സെല്ലുകൾ അനുയോജ്യമായി യോജിപ്പിച്ചാണ് സോളാർ പാനൽ നിർമ്മിച്ചിരിക്കുന്നത്
17.ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്?
*90%
18.വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*ഹാൻസ് ഈഴ്സ്സഡ്
New info
19.ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം?
*കൊച്ചി
20.പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?
*പാകിസ്ഥാൻ പാർലമെന്റ്
21.ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?
*മൊറോക്കോ
ഊർജ്ജ സംരക്ഷണ നിയമം
*ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ ഊർജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ കഴിയും ഇതാണ് ഊർജ്ജസംരക്ഷണ നിയമം. പദാർത്ഥത്തെയും ഊർജ്ജത്തെയും സംബന്ധിച്ച് 1905 ൽ ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച വിശിഷ്ട ആപേക്ഷിക സിദ്ധാന്തമാണ് (സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി) പിന്നീട് E = mc2 എന്ന ഊർജ്ജ സമവാക്യത്തിന്റെ പേരിലറിയപ്പെട്ടത്. ഇതിൽ 'E’ ഊർജ്ജത്തേയും 'm' വസ്തുവിന്റെ പിണ്ഡത്തെയും ‘c’ പ്രകാശത്തിന്റെ പ്രവേഗത്തെയും സൂചിപ്പിക്കുന്നു.
*ഐൻസ്റ്റീനോടുള്ള ആദരസൂചകമായി ആപേക്ഷിക സിദ്ധാന്തത്തിന്റെ 100-ാം വർഷം 2005 ൽ ഭൗതികശാസ്ത്രവർഷമായി ആചരിച്ചു.