24-07-2017, 04:30 PM
1.ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
*വാൾസ്ട്രീറ്റ്
2.അമേരിക്കയിലെ നാസ്ദാക്കാണ് (NASDAQ)ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി
3.അമേരിക്കയിലെ നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?
*ഇൻഫോസിസ്
4.അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
*1894-ൽ
5.കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
*1908-ൽ
6.ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ആസ്ഥാനം?
*ഷാങ്ഹായ്
7.ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്ന പേര്?
*സെൻസെക്സ്
8.എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികളുടെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് നിശ്ചയിക്കുന്നത്.
9.ബി.എസ്.ഇ. സെൻസെക്സിന്റെ പൂർണ്ണരൂപം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്.
10.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി?
*ഡി.എസ്. പ്രഭുദാസ് & കമ്പനി
11.സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ്?
*ദീപക് മൊഹൊനി
12.സെൻസെക്സസിലോ നിഫ്റ്റിയിലോ ഒരു ദിവസം ഉണ്ടാകുന്ന നേട്ടത്തെ കുറിച്ചുള്ള പദമാണ് റാലി.വിപണിയിൽ തുടർച്ചയായി നേട്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ മാർക്കറ്റ് റാലി എന്നുപറയുന്നു.
വാൾസ്ട്രീറ്റ് ദുരന്തം-1929
*ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായിക്കൊണ്ട് 1929-കളിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി വിലയിലുണ്ടായ വൻ തകർച്ചയാണ് 'വാൾസ്ട്രീറ്റ് ദുരന്തം' എന്നറിയപ്പെടുന്നത്. ഇത് മിക്ക പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു.
SEBI
12.ഇന്ത്യയിൽ ഓഹരിവിപണികളെ നിയന്ത്രിക്കുന്നത്?
*Securities and Exchange Board of India (SEBI)
13.സെബി (SEBI) സ്ഥാപിതമായത്?
*1988
14.SEBI സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?
*1992,ഏപ്രിൽ 12
15.സെബിയുടെ ആസ്ഥാനം?
*മുംബൈ
16.സെബിയുടെ ആദ്യ ചെയർമാൻ?
*എസ്.എ. ഡാവെ
ഓർമ്മിക്കുക
17.ഓഹരി വിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ?
*ബിയർ മാർക്കറ്റ്
18.ഓഹരി വിപണിയിലെ സൂചിക ഉയരുന്ന അവസ്ഥ?
*ബുൾ മാർക്കറ്റ്
19.ഓഹരി വിപണികളിലെ ഗവൺമെന്റ് ഓഹരികൾ അറിയപ്പെടുന്നത്?
*ഗിൽഡ്
20.വിലകൂടിയ ഓഹരികൾ അറിയപ്പെടുന്നത്?
*ബ്ലൂ ചിപ്പ്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
21.ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
*ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)
22.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്?
*ദലാൽ സ്ട്രീറ്റ് (മുംബൈ)