28-07-2017, 12:35 PM
1.ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനം നിറച്ചിരിക്കുന്ന ഭാഗം?
*റിയാക്ടർ കോർ
2.ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ്സായി പ്രവർത്തിക്കുന്നത്?
*ബോറോൺ,കാഡ്മിയം
3.ആണവറിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
*ഗ്രാഫൈറ്റ്,ഘനജലം
>പദാർത്ഥങ്ങൾക്ക് അണുവിഘടനം നടത്തുന്ന ന്യൂട്രോണുകളെ ആകർഷിച്ച് നിർവീര്യമാക്കാനുള്ള കഴിവുണ്ട്.
4.ആണവ റിയാക്ടറുകളിൽ ശീതികാരികളായി ഉപയോഗിക്കുന്നത്?
*കാർബൺ ഡൈ ഓക്സൈഡും ജലവും
5.ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്നത്?
*ഡ്യൂട്ടീരിയം
6.ഡ്യൂട്ടീരിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*ഹരോൾഡ് യൂറേ
7.ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാനായി കവചം നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
*കറുത്തീയം (Lead)
8.നാഷണൽ തെർമൽ പവർ കോപ്പറേഷന്റെ കേരളത്തിലെ താപനിലയം?
*കായംകുളം (1998)
9.ഊർജ്ജം ഉത്പാദിപ്പിക്കുന്നതോടൊപ്പം ന്യൂക്ലിയർ ഇന്ധനവും കൂടി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ?
*ഫാസ്റ്റ് ബീഡർ റിയാക്ടറുകൾ
>ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ ഉപയോഗിച്ച ഏഴാമത്തെ രാജ്യമാണ് ഇന്ത്യ
10.ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
*കാമിനി (കൽപ്പാക്കത്തിൽ സ്ഥിതിചെയ്യുന്നു)
11.കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ?
*യുറേനിയം കാർബൈഡും പ്ലൂട്ടോണിയവും
>യുറേനിയം കാർബൈഡ് ഇന്ധനമായി ഉപയോഗി ക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ
12.ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിന്റെ (BARC) ആസ്ഥാനം?
*ട്രോംബെ(1957 ലാണ് സ്ഥാപിതമായത്)
13.ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം?
*1948
14.ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത്?
*1954
15.അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യചെയർമാൻ?
*ഡോ.എച്ച്.ജെ. ഭാഭ
16.ബാർക് (BARC) നു കീഴിലുള്ള അറ്റോമിക് റിസർച്ച് റിയാക്ടറുകൾ?
*അപ്സര , സൈറസ്, ധ്രുവ, കാമിനി, പൂർണിമ,സെർലീന
17.ഇന്റർനാഷണൽ അറ്റോമിക്സ് എനർജി ഏജൻസി സ്ഥാപിതമായത്(IAEA)?
*1957 ജൂലായ് 29
18.IAEA യുടെ ആസ്ഥാനം?
*വിയന്ന (ഓസ്ട്രിയ)
19.ചെർണോബിൽ ആണവനിലയ സ്ഥിതിചെയ്യുന്നത്?
*ഉക്രെയിൻ
20.ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്നത്?
*ജപ്പാൻ
അറിഞ്ഞിരിക്കണം
21.ഇന്ത്യയിലെ ആദ്യ അണുറിയാക്ടർ?
*അപ്സര(1956ൽ)
>മഹാരാഷ്ട്രയിലെ ട്രോംബെയിൽ സ്ഥിതിചെയ്യുന്നു
22.ഇന്ത്യയിലെ ആദ്യ അണുശക്തിനിലയം?
*താരാപ്പൂർ (മഹാരാഷ്ട്ര) - 1969
23.താരാപൂർ അണുനിലയം സ്ഥിതിചെയ്യുന്നത്?
*മഹാരാഷ്ട്ര
24.കോട്ട അണുനിലയം സ്ഥിതിചെയ്യുന്നത്?
*രാജസ്ഥാൻ
25.നറോറ അണുനിലയം സ്ഥിതിചെയ്യുന്നത്?
*ഉത്തർ പ്രദേശ്
26.കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങൾ സ്ഥിതിചെയ്യുന്നത്?
*തമിഴ്നാട്
27.കൂടംകുളം അണുനിലയത്തിന്റെ നിർമ്മാണത്തിന് സഹായം നൽകിയ രാജ്യം?
*റഷ്യ
28.ആണവ വൈദ്യുത നിലയങ്ങൾ കൈകാര്യം ചെയ്യുന്നത്?
*ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (NPCIL) (ആസ്ഥാനം -മുംബൈ)