08-08-2017, 12:58 PM
1.സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം?
*ഉത്തര അറ്റ്ലാന്റിക് സമുദ്രം
2.സർഗാസോ കടൽ അറിയപ്പെടുന്നത്?
*ജൈവ മരുഭൂമി
3.തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
*സർഗാസോ കടൽ
4.മൂന്ന് സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
*കാനഡ, അമേരിക്ക (അറ്റ്ലാന്റിക്, പസഫിക്, ആർട്ടിക്)
5.മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?
*ചൈന
6.മത്സ്യകയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യവും ചൈനയാണ്.
7.മത്സ്യബന്ധനത്തിന് പ്രശസ്തമായ ഗ്രാന്റ് ബാങ്ക്സ് സ്ഥിതി ചെയ്യുന്നത്?
*ന്യൂഫൗണ്ട്ലാന്റ് (കാനഡ)
ഉൾക്കടലുകൾ
8.കരഭാഗത്തേയ്ക്ക് തള്ളി നിൽക്കുന്ന വിശാലമായ സമുദ്ര ഭാഗങ്ങൾ അറിയപ്പെടുന്നത്?
*ഉൾക്കടലുകൾ
9.ഏറ്റവും വലിയ ഉൾക്കടൽ?
*ഹഡ്സൺ ഉൾക്കടൽ (കാനഡ)
10.ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നത്?
*ഏദൻ ഉൾക്കടൽ
സുനാമി (Tsunami)
11.ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ സമുദ്രാന്തർ ഭാഗത്തുണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വിനാശകാരിയായ തിരമാല?
*സുനാമി
12.'സുനാമി' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?
*ജാപ്പനീസ്
13.സുനാമി എന്ന വാക്കിനർത്ഥം?
*വിനാശകാരിയായ തുറമുഖ തിരമാലകൾ
14.2004 - ഡിസംബർ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്തുള്ള ഏത് ദ്വീപിനടുത്താണ്. സുനാമി ഉണ്ടായത്?
*സുമാത്ര
15.2004 ൽ ഉണ്ടായ സുനാമി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യം?
*ഇന്തോനേഷ്യ
16.സുനാമി മുൻകൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതി?
*DART (Disaster Armed Relief Task)
17.ആഗോള സുനാമി മുന്നറിയിപ്പ് സംവിധാനം (international Tsunami Warning system TWS) സ്ഥിതി ചെയ്യുന്നത്?
*ഹോണോലുലു (ഹവായ് ദ്വീപുകൾ)
18.ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*ആലപ്പാട്ട്
19.ആദ്യ സുനാമി സമ്മേളനം നടന്നത്?
*ജക്കാർത്ത (2005 ജനുവരി 6)
20.2011 മാർച്ച് 11 ൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് വൻ സുനാമിക്കിരയായ ഏഷ്യൻ രാജ്യം?
*ജപ്പാൻ
21.സുനാമിയെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവ നിലയം?
*ഫക്കുഷിമ
22.ഫക്കുഷിമയിൽ അടുത്തിയിടെ ഉൽപാദിപ്പിച്ച നെല്ലിൽ പരിധിയിൽ കൂടുതൽ കാണപ്പെട്ട ആണവ വികിരണ ശേഷിയുള്ള മൂലകം?
*സീസിയം
23.ഇന്ത്യയിൽ സുനാമി ദുരന്തങ്ങൾ ആദ്യമായി ഉണ്ടായത്?
*2004
പ്രധാനപ്പെട്ട ഉൾക്കടലുകൾ
ഉൾക്കടലുകൾ സമുദ്രം
*ബിസ്കേ ഉൾക്കടൽ-ഉത്തര അറ്റ്ലാന്റിക്
*ബഫിൻ ഉൾക്കടൽ-ആർട്ടിക്/അറ്റ്ലാന്റിക് സമുദ്രം
*ബംഗാൾ ഉൾക്കടൽ-ഇന്ത്യൻ മഹാസമുദ്രം
*കൊറിയൻ ഉൾക്കടൽ-പസഫിക് സമുദ്രം
*മൗൾഡ് ഉൾക്കടൽ-ആർട്ടിക്