09-08-2017, 10:39 AM
1.നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ തുടങ്ങിയ ആകാശവസ്തുക്കളെയും പ്രപഞ്ചത്തെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം?
*ജ്യോതിശാസ്ത്രം
2.‘അസ്ട്രോൺ (Astron) എന്നും ‘നോട്ടിസ്' (Nautes) എന്നുമുളള രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ‘അസ്ട്രോണമി' എന്ന വാക്കിന് രൂപം നൽകിയിരിക്കുന്നത്. ‘അസ്ട്രോൺ' എന്നാൽ നക്ഷത്രം' എന്നും 'നോട്ടിസ്' എന്നാൽ'നാവികൻ' എന്നും അർത്ഥം
3.കടലിലൂടെ സഞ്ചരിക്കുന്ന നാവികൻ രാത്രികാലങ്ങളിൽ ദിക്ക് അറിയുവാൻ ഏത് ആകാശ വസ്തുവിനെയാണ് ആശ്രയിച്ചത്?
*ധ്രുവനക്ഷത്രത്തെ (Pole star)
4.ധ്രുവനക്ഷത്രം ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?
*വടക്ക്
5.ജ്യോതിശാസ്ത്രത്തിന്റെ മുൻഗാമിയും എന്നാൽ ഇപ്പോഴും പ്രാബല്യത്തിലുള്ളതുമായ പഠനശാഖ?
*ജ്യോതിഷം (Astrology)
6.ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 70,000 കി.മീ. ഉയരത്തിലുള്ള ജി.പി.എസ്. സിഗ്നൽ രേഖപ്പെടുത്തി ഗിന്നസ് റെക്കോർഡ് നേടിയ നാസയുടെ ഉപഗ്രഹ മിഷൻ?
*Magnetospheric Multiscale Mission (MMS)
ജ്യോതിശാസ്ത്രത്തിന്റെ വളർച്ച
7.ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?
*പൈതഗോറസ് (ബി.സി. 6-ാം നൂറ്റാണ്ട്, ഗ്രീസ്)
8.ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്?
*അരിസ്റ്റാർക്കസ് (320-250 ബി.സി)
9.സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി?
*ഇറാത്തോസ്തനീസ്
10.സൗരയൂഥം കണ്ടെത്തിയത്?
*കോപ്പർനിക്കസ്
11.സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത്?
*കോപ്പർനിക്കസ്
12.മറ്റ് ആകാശവസ്തുക്കൾ വൃത്താകൃത ഭ്രമണ പഥത്തിലൂടെ സൂര്യനെ ചുറ്റുന്നു എന്നാണ് കോപ്പർനിക്കസ് അഭിപ്രായപ്പെട്ടത്.
13.നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി ‘നക്ഷത്ര കാറ്റലോഗ്’ തയ്യാറാക്കുകയും ചെയ്ത മഹാൻ?
*ടൈക്കോ ബ്രാഹെ (Tycho Brahe: 1546-1601)
14.ആദ്യ ഗ്രഹചലന നിയമം പ്രതിപാദിക്കുന്നത്?
*ആകാശവസ്തുക്കൾ സൂര്യനെ ദീർഘ വൃത്താകൃത (elliptical) ഭ്രമണപഥത്തി ലൂടെ ചുറ്റുന്നു
15. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?
*ഗലീലിയോ ഗലീലി (1564-1642) (ഇറ്റലി)
16.2009 നെ ഐക്യരാഷ്ട്ര സംഘടന ‘അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി' (International year of Astronomy) വിശേഷിപ്പിക്കുവാൻ കാരണം?
*കൃത്യം 400 വർഷങ്ങൾക്കു മുമ്പാണ് ഗലീലിയോ ടെലിസ്കോപ്പിലൂടെ ആദ്യ പ്രപഞ്ച നിരീക്ഷണം നടത്തിയത് (1609 - ൽ)
വ്യത്യസ്തമായ സിദ്ധാന്തങ്ങൾ
17.പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം?
*ജിയോസെൻട്രിക്ക് (ഭൗമകേന്ദ്ര വാദം) സിദ്ധാന്തം
18.ജിയോ സെൻട്രിക്ക്സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
*ടോളമി (എ.ഡി. 90-168)
19.ടോളമിയുടെ സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട് പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം?
*ഹീലിയോസെൻട്രിക് (സൗരകേന്ദ്രവാദം) സിദ്ധാന്തം
20.ഹീലിയാസെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
*നിക്കോളസ് കോപ്പർ നിക്കസ് (എ.ഡി.1473-1543)