09-08-2017, 02:43 PM
1.സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം?
*കോസ്മിക് ഇയർ (ഏകദേശം 250 ദശലക്ഷം വർഷം)
2.കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?
*നക്ഷത്രങ്ങളുടെയോ, സൂപ്പർ നോവകളുടെയോ പൊട്ടിത്തെറിക്കൽ
3.ഒരു കോസ്മിക വർഷം എന്നാൽ?
*25 കോടി വർഷങ്ങൾ
4.പ്രോക്സിമ സെൻ്റ്വറിയിൽ നിന്നും ഭൂമിയിലെത്താൻ വേണ്ട സമയം?
*4.24 പ്രകാശവർഷങ്ങൾ
5.സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്?
*അറ്റ്ലസ്
6.ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി?
*നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)
7.സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?
*സോളാർ ഇംപൾസ്
ഗ്രഹണങ്ങൾ
8.ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശവസ്തതു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?
*ഗ്രഹണം
9.ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത് ?
*സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ
10.പ്രധാനമായും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?
*2 (സൂര്യഗ്രഹണം,ചന്ദ്രഗ്രഹണം
ഒന്നാം റാങ്കിലേയ്ക്ക്
11.ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?
*ഓറിയോൺ ആം (Orion Arm)
12.ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?
*പ്ലേയ്ജസ് (Plages)
13.സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി./സെക്കന്റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ?
*സോളാർ ഫ്ളെയേർഡ് (Solar Flares)
14.സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?
*പ്രോക്സിമാ സെന്ററി
15.ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?
*സകിഗാക്കെ
16.സൂര്യന്റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
*സ്പെക്ട്രോഗ്രാഫ്
17.സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?
*ഥേയിൽസ്
ആദിത്യ
18.സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യപര്യവേക്ഷണ ഉപഗ്രഹം?
*ആദിത്യ
19.ആദിത്യയുടെ സുപ്രധാന ലക്ഷ്യം?
*സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക.
20.100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് ഉയർത്തി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്?
*ഭൂമിയുടെ 600 കി.മീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ
21.ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന വിക്ഷേപണ വാഹനം?
*ജി.എസ്.എൽ.വി.
ഗ്രഹ വിശേഷണങ്ങൾ
*തുരുമ്പിച്ച ഗ്രഹം-ചൊവ്വ
*ചുവന്ന ഗ്രഹം-ചൊവ്വ
*നീലഗ്രഹം - ഭൂമി
*പ്രദോഷ ഗ്രഹം - ശുക്രൻ
*പ്രഭാത ഗ്രഹം - ശുക്രൻ
*തിളക്കമുള്ള ഗ്രഹം-ശുക്രൻ
*സൂര്യന്റെ അരുമ -ശുക്രൻ
*ഭൂമിയുടെ ഇരട്ട -ശുക്രൻ
*പച്ച ഗ്രഹം - യുറാനസ്
*ഉരുളുന്ന ഗ്രഹം - യുറാനസ്
*കിടക്കുന്ന ഗ്രഹം - യുറാനസ്
*ആകാശപിതാവ് - യുറാനസ്