17-08-2017, 01:38 PM
പരിരക്ഷണ സമിതി (Trusteeship Council)
1.യു.എന്നിന്റെ കാലഹരണപ്പെട്ട പ്രധാന ഘടകം?
*പരിരക്ഷണസമിതി (1994 ൽ സസ്പെൻഡു ചെയ്തു)
2.യു.എന്നിന്റെ കീഴിലുണ്ടായിരുന്ന ട്രസ്റ്റി പ്രദേശങ്ങളുടെ ഭരണം നിയന്ത്രിച്ചിരുന്നത്?
*പരിരക്ഷണ സമിതി
3.എത്ര രാഷ്ട്രങ്ങളാണ് ട്രസ്റ്റികളായി യു.എന്നിൽ ഉണ്ടായിരുന്നത്?
*11 (ഈ പതിനൊന്ന ട്രസ്റ്റികളും സ്വതന്ത്രമായതോടെ ഈ സമിതി കാലഹരണപ്പെട്ടു)
4.ഏറ്റവുമൊടുവിലായി പരിരക്ഷണ സമിതി വിട്ടുപോയ രാജ്യം?
*പലാവു
യു.എൻ. വിശേഷങ്ങൾ
5.യു.എന്നിന്റെ പ്രഥമ സെക്രട്ടറി ജനറൽ?
*ട്രിഗ്വേലി
6.യൂറോപ്പുകാരനായ ആദ്യ സെക്രട്ടറി ജനറൽ?
*ട്രിഗ്വേലി
7.സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ?
*ട്രിഗ്വേലി
8.സ്ഥാനം രാജിവച്ച ആദ്യ സെക്രട്ടറി ജനറൽ?
*ട്രിഗ്വേലി (1953 ലെ കൊറിയൻ യുദ്ധത്തിൽ USSR ന്റെ നിലപാടിൽ പ്രതിഷേധിച്ച്)
9.സർവ്വീസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലക്കെട്ട ഏക സെക്രട്ടറി ജനറൽ?
*ഡാഗ് ഹാമർഷോൾഡ്
10.മരണാനന്തരം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഏക യു.എൻ. സെക്രട്ടറി ജനറൽ?
*ഡാഗ് ഹാമർഷോൾഡ് (1961)
11.മരണപ്പെടുന്ന യു.എൻ. സമാധാന പോരാളികൾക്ക് നൽകുന്ന മെഡൽ ഏത് സെക്രട്ടറി ജനറലിന്റെ പേരിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്?
*ഡാഗ് ഹാമർഷോൾഡ്
12.ഏത് സെക്രട്ടറി ജനറലിന്റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ. ലൈബ്രറി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?
*ഡാഗ് ഹാമർഷോൾഡ്
13.യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്റെ പ്രസിഡന്റായ വൃക്തി?
*കുർട്ട് വാർഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്റ്)
14.യു.എൻ. സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ചശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വൃക്തി?
*ജാവിയൻ പെരെസ് ഡി ക്വയർ (പെറുവിന്റെ പ്രധാനമന്ത്രി)
15.അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ?
*ജാവിയൻ പെരെസ് ഡി ക്വയർ
16.ആഫ്രിക്കക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?
*ബുട്രോസ് ബുട്രോസ് ഘാലി
17.ഏറ്റവും കുറച്ച് കാലം സർവ്വീസിലിരുന്ന സെക്രട്ടറി ജനറൽ?
*ബുട്രോസ് ബുട്രോസ് ഘാലി
18.കറുത്ത വർഗ്ഗക്കാരനായ ഏക/ആദ്യ സെക്രട്ടറി ജനറൽ ?
*കോഫി അന്നൻ
19.യു.എന്നിനോടൊപ്പം 2001 ൽ സമാധാന നോബൽ സമ്മാനം നേടിയ സെക്രട്ടറി ജനറൽ?
*കോഫി അന്നൻ
20.യു.എന്നിന്റെ 8-ാമത്തെ സെക്രട്ടറി ജനറലായ ബാൻ കി മൂൺ, യു.എൻ. ജനറലാകുന്നതിനു മുമ്പ് ദക്ഷിണ കൊറിയൻ ഗവൺമെന്റിൽ ഏത് സ്ഥാനമാണ് വഹിച്ചിരുന്നത്?
*വിദേശകാര്യ വകുപ്പ് മന്ത്രി
21.യു.എന്നിന്റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ ?
*ഗ്ലാഡ്വിൻ ജബ്ബ് (1945-46)
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസികൾ
>IAEA (International Atomic Energy Agency)
*സ്ഥാപിതമായത് -1957 ജൂലൈ 29
*ആസ്ഥാനം -വിയന്ന
*അംഗസംഖ്യ -168