25-08-2017, 09:32 PM
*അഗ്മാർക്ക് -കാർഷിക ഉൽപ്പന്നങ്ങൾക്കു നൽകുന്ന അംഗീകൃത മുദ്ര
*എക്കോമാർക്ക് -പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
*റഗ്മാർക്ക്-ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപ്പന്നങ്ങൾക്കുള്ള അംഗീകൃത മുദ്ര
*BIS ഹാൾ മാർക്ക്-സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര
*I.S.O - സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
*F.P.O - പഴവർഗ്ഗ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര.
സഹകരണം
1.സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
*റോബർട്ട് ഓവൻ
2.ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?
*ഫ്രഡറിക് നിക്കോൾസൺ
3.ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
*ആൾ ഇന്ത്യ റൂറൽ ക്രഡിറ്റ് സർവ്വേ കമ്മിറ്റി
4.സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട്?
*ഇംഗ്ലണ്ട്
5.സംസ്ഥാന സഹകരണ വകുപ്പിന്റെ തലവൻ?
*സഹകരണസംഘം രജിസ്ട്രാർ
6.ഇന്ത്യയിലാദ്യമായി സഹകരണ നിയമം വന്നത്?
*1904-ൽ
7.അന്താരാഷ്ട്ര സഹകരണ വർഷം?
*2012
8.സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ബാങ്കുകൾ?
*കോ-ഓപ്പറേറ്റീവ് ബാങ്കുകൾ
New info
9.ഏഷ്യയിലെ ആദ്യത്തെ സഹകരണ മ്യൂസിയം സ്ഥാപിക്കുന്നത്?
*കോഴിക്കോട്
ദാരിദ്ര്യരേഖ (BPL)
10.ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്നതിന് അധികാരം നൽകിയിരിക്കുന്ന കമ്മിറ്റി?
*ആസൂത്രണ കമ്മീഷൻ
സാമ്പത്തിക ശാസ്ത്രത്തിലെ സാങ്കേതികപദങ്ങൾ
>ദീർഘകാല മൂലധനത്തിനുവേണ്ടി കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ള വിപണിയാണ് മൂലധന വിപണി (Capital market)
>ഹ്രസ്വകാല ഫണ്ടുകൾ കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുമുള്ള വിപണി, പണവിപണി (Money market) എന്നറിയപ്പെടുന്നു.
>മൂലധനം കൈവശം വച്ചിരിക്കുന്നവരിൽ നിന്നും മൂലധനം ആവശ്യമുള്ളവരിലേക്ക് കൈമാറ്റം ചെയ്യുന്നതിലും സമാഹരിക്കുന്നതിലും
പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള ധനകാര്യ മധ്യവർത്തിയാണ് മർച്ചന്റ് ബാങ്കർ (Merchant Banker)
>ട്രഷറി ബില്ലുകൾ ക്രയവിക്രയം നടത്തുന്ന വിപണിയാണ് ട്രഷറി ബിൽ മാർക്കറ്റ്.
>കേന്ദ്ര ഗവൺമെന്റിനുവേണ്ടി RBI പുറപ്പെടുവിക്കുന്ന ഹ്രസ്വകാലപ്രോമിസറി നോട്ടുകളാണ് ട്രഷറി ബില്ലുകൾ.
>അത്യധികമായ പ്രത്യേക വൈദഗ്ധ്യവും പ്രായോഗികതയും ആവശ്യമുള്ള ഊഹക്കച്ചവട പ്രവർത്തനമാണ് ആർബിട്രേജ് (Arbitrage)
>ബ്രോക്കറുടെ നേരിട്ടുള്ള ഇടപെടൽ കൂടാതെ ഇന്റർനെറ്റിലൂടെ നിക്ഷേപ പ്രവർത്തനങ്ങൾ നടത്തുന്ന വ്യാപാരരീതിയാണ് ‘ഓൺലൈൻ വ്യാപാരം’
>ഒരു ലിമിറ്റഡ് കമ്പനിയുടെ സാധാരണ ഓഹരികളാണ് ബാങ്കുകൾ ഇക്വിറ്റി ഓഹരികൾ (Equity shares)