28-07-2017, 10:29 AM
1.ബീറ്റാ കണത്തിലടങ്ങിയിരിക്കുന്നത്?
*ഇലക്ട്രോണുകൾ
2.ഗാമാ കിരണം എന്നത്?
*വൈദ്യുതകാന്തിക വികിരണം
3.വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ടീവ് വികിരണം?
*ആൽഫാ കിരണം
4.വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കുറഞ്ഞ റേഡിയോ ആക്ടീവ് വികിരണം?
*ഗാമാ കിരണം
5.പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?
*ഗാമാ കിരണം
6.പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം?
*ആൽഫാ കിരണം
7.പ്രകാശത്തിന് തുല്യമായ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?
*ഗാമാ കിരണം
8.പ്രകാശത്തിന്റെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന വികിരണം?
*ആൽഫാ കിരണം
9.റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് അതിനാദ്യമുണ്ടായിരുന്ന പിണ്ഡത്തിന്റെ പകുതിയായി മാറാൻ വേണ്ടുന്ന കാലയളവാണ്?
*അർദ്ധായുസ്സ്
10.റേഡിയം പൊളോണിയം തുടങ്ങിയ മൂലകങ്ങൾ കണ്ടെത്തിയവർ?
*മേരിക്യൂറി, പിയറി ക്യൂറി
11.പ്ലൂട്ടോണിയം കണ്ടുപിടിച്ചത്?
*ഗ്ലെൻ സീബോർഗ്(1941ൽ )
12.ന്യൂക്ലിയർ ശോഷണം (Nuclear decay) എന്ന തിയറി അവതരിപ്പിച്ചത്?
*റുഥർഫോർഡും ഫ്രെഡറിക് സോഡിയും
13.ഏറ്റവും ശക്തിയേറിയ ബലം?
*ന്യൂക്ലിയർ ബലം
14.ഒരു ആറ്റത്തിലെ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ഇടയിൽ അനുഭവപ്പെടുന്ന ബലം?
*ന്യൂക്ലിയർ ബലം
15.ന്യൂക്ലിയർ വലിപ്പം രേഖപ്പെടുത്തുന്ന യൂണിറ്റ്?
*ഫെർമി (Fermi)
1 ഫെർമി 10-15m
അർദ്ധായുസ്സ് (Half Life Period)
*റേഡിയം =1662 വർഷം
*പെളോണിയം 212=0.003 മൈക്രോസെക്കന്റ്
*കാർബൺ 14=5760 വർഷം
*അയഡിൻ 131=8 ദിവസം
Finishing point
16.ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് സംഖ്യയും ഉള്ള ആറ്റങ്ങളാണ്?
*ഐസോബാറുകൾ
17.വ്യത്യസ്ത മാസ് നമ്പറു ഒരേ അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങളാണ്?
*ഐസോടോപ്പുകൾ
അണുവിഘടനം(ന്യൂക്ലിയർ ഫിഷൻ)
18.ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?
*അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ)
19.അണുവിഘടനം കണ്ടെത്തിയത്?
*ഓട്ടോഹാൻ, ഫിറ്റ്സ് സ്ട്രോസ്മാൻ (1939)
20.അണുകേന്ദ്രമായ ന്യൂക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളർന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ്?
*ന്യൂക്ലിയർ ഫിഷൻ
21.അണു ബോംബ് നിർമ്മാണത്തിലേക്ക് നയിച്ച ഐൻസ്റ്റീന്റെ കണ്ടുപിടിത്തം?
*സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി (1905)
22.ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത്?
*എൻറിക്കോ ഫെർമി
>1942 ഡിസംബർ 2ന് അമേരിക്കയിലെ ചിക്കാഗേ യൂണിവേഴ്സിറ്റിയാണ് ഇതിന് വേദിയായത്.
23.അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വഭാവിക യുറേനിയം?
*യുറേനിയം 235
24.'സമ്പുഷ്ട യുറേനിയം’ എന്നറിയപ്പെടുന്നത്?
*യുറേനിയം 235
25.ലോകത്തിൽ ആദ്യമായി അണുബോബ് പരീക്ഷിക്കപ്പെട്ട സ്ഥലം?
*ന്യൂമെക്സിക്കോയിലെ അലമൊഗോർഡോ (1945 ജൂലൈ 16)
26.ആദ്യമായി അണുബോബ് പ്രയോഗിക്കപ്പെട്ട സ്ഥലം?
*ഹിരോഷിമ (ജപ്പാൻ )
27.ഹിരോഷിമയിൽ പ്രയോഗിച്ച യുറേനിയം ബോബ്?
*ലിറ്റിൽ ബോയ്
28.ഹിരോഷിമയിൽ ആദ്യ അണുബോബിട്ട വിമാനം?
*എനോല-ഗേ എന്ന ബോംബർ വിമാനം